ഒ.ബി.സി. സഹായധനത്തിനുള്ള അപേക്ഷതീയതി ദീര്‍ഘിപ്പിച്ചു

ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും പി.എസ്.സി/യു.പി.എസ്.സി/എസ്.എസ്.സി/റെയില്‍വേ, മെഡിക്കല്‍/എഞ്ചിനീയറിങ്, എന്‍ട്രന്‍സ്, ഐ.എ.എസ്., ബാങ്കിങ് സര്‍വ്വീസ് തുടങ്ങിയ മത്സര പരീക്ഷകള്‍ക്ക് പരിശീലനത്തിന് ധനസഹായം അനുവദിക്കുന്ന എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാമിന് ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ അഞ്ച് വരെ ദീര്‍ഘിപ്പിച്ചതായി പിന്നാക്ക സമുദായ വികസന വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. ഹയര്‍ സെക്കന്‍ഡറിതല പരീക്ഷ വിജയിച്ചവര്‍ മാത്രം എന്‍ട്രന്‍സ് കോച്ചിങ് സ്‌കീമിന് അപേക്ഷിച്ചാല്‍ മതി. മാര്‍ക്ക,് വരുമാനം എന്നിവയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന, വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ മാത്രം ബന്ധപ്പെട്ട രേഖകള്‍ തപാല്‍ മാര്‍ഗ്ഗം അയച്ചാല്‍ മതി. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും, വിശദ വിവരങ്ങള്‍ക്കുംwww.bedd.kerala.gov.in സന്ദര്‍ശിക്കാം.

Share Your Views

comments

Post Comment