ഒഴിവായത് വന്‍ ദുരന്തം: റെയില്‍ ഗതാഗതം സ്തംഭിച്ച് കേരളം

അങ്കമാലി: തിരുവനന്തപുരം-മംഗലാപുരം എക്‌സ്പ്രസ് അങ്കമാലിക്ക് സമീപത്തെ കറുകുറ്റിയില്‍ പാളം തെറ്റിയതോടെ കേരളത്തിലെ റെയില്‍ ഗതാഗതം സ്തംഭിച്ചു. 13കോച്ചുകള്‍ പാളംതെറ്റിയെങ്കിലും തലനാരിഴയ്ക്കാണ് വന്‍ദുരന്തം ഒഴിവായത്. ഗതാഗതം സ്തംഭിച്ചതോടെ റെയില്‍വെ സ്‌റ്റേഷനുകളിലെത്തിയ ദീര്‍ഘദൂര യാത്രക്കാരില്‍ പലരും ദുരിതത്തിലായി.
അപകടത്തില്‍പ്പെട്ട ട്രെയിനിലെ യാത്രക്കാരെ ബസ് മാര്‍ഗം എറണാകുളത്തെത്തിച്ച് പ്രത്യേക ട്രെയനില്‍ തിരുവനന്തപുരത്തേക്കയയ്ക്കുകയായിരുന്നു. ഗതാഗതം താറുമാറായതോടെ രെയില്‍വെ എറണാകുളത്തുനിന്ന് തിരുവനന്തപുത്തേക്കും തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്കും പ്രത്യേക സര്‍വീസ് നടത്തി.

പാളത്തിലെ വിള്ളര്‍ പരിഹരിച്ച് നാളെ രാവിലെയോടെയെ ഗതാഗതം പുനസ്ഥാപിക്കാനാകൂവെന്ന് റയില്‍വെ വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, പാളത്തിലെ വിള്ളലില്‍ എന്തെങ്കിലും തരത്തിലുള്ള അട്ടിമറി നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.

പുലര്‍ച്ചെ രണ്ടേകാലിന് നടന്ന അപകടത്തില്‍ 12 ബോഗികളാണ് പാളം തെറ്റിയത്. നാലെണ്ണം പൂര്‍ണമായും ചരിഞ്ഞു. അപകടസമയത്ത് ട്രെയിനിന്റെ സ്പീഡ് കുറവായിരുന്നതിനാലാണ് വന്‍ ദുരന്തം ഒവിവായത്. അപകടമുണ്ടായതിന് പിന്നാലെയെത്തിയ ചെന്നൈ തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് കറുകുറ്റി സ്റ്റേഷനില്‍ തടഞ്ഞിട്ടു.
റെയില്‍വേ ഹെല്‍പ് ലൈന്‍: തിരുവനന്തപുരം: 04712320012, തൃശ്ശൂര്‍: 04712429241, എറണാകുളം: 04842100317, കറുകുറ്റി: 9447075320

റദ്ദാക്കിയതും വൈകിയോടുന്നതുമായ ട്രെയിനുകള്‍

ജനശതാബ്ദി (12075) എക്‌സ്പ്രസ് ഇന്ന് കോഴിക്കോടിനും എറണാകുളത്തിനും ഇടക്ക് സര്‍വീസ് നടത്തില്ല. വേണാട് (16301) എക്‌സ്പ്രസ് ഇന്ന് ഷൊര്‍ണൂറിനും എറണാകുളത്തിനും ഇടക്ക് സര്‍വീസ് നടത്തില്ല. മംഗലാപുരം നാഗര്‍കോവില്‍ പരശുറാം (16649) എക്‌സ്പ്രസ് മംഗലാപുരത്തിനും എറണാകുളത്തിനും ഇടക്ക് സര്‍വീസ് നടത്തില്ല.
ഏറനാട് (16605) എക്‌സ്പ്രസ് മംഗലാപുരത്തിനും എറണാകുളത്തിനും ഇടക്ക് സര്‍വീസ് നടത്തില്ല. അമൃത രാജ്യറാണി (16343/16349) എറണാകുളത്തിനും പാലക്കാടിനും ഇടക്ക് സര്‍വീസ് നടത്തില്ല.

വൈകിയോടുന്നവ
നേത്രാവതി എക്‌സ്പ്രസ് 12625 കേരളാ എക്‌സ്പ്രസ്<br/>12515 തിരുവനന്തപുരംഗുവാഹത്തി എക്‌സ്പ്രസ് ലോക്മാന്യ തിലക് ഗരീബിരഥ് വീക്ക് ലി എക്‌സ്പ്രസ് 19261 കൊച്ചുവേളി പോര്‍ബന്തര്‍ എക്‌സ്പ്രസ്

റദ്ദാക്കിയവ

 Train No.56352എറണാകുളം ഷൊര്‍ണ്‍ൂര്‍ പാസഞ്ചര്‍. Train No.56361 ഷൊര്‍ണ്‍ൂര്‍ എറണാകുളം പാസഞ്ചര്‍ Train No.56379 എറണാകുളംആലപ്പുഴ പാസഞ്ചര്‍ Train No.56384 ആലപ്പുഴഎറണാകുളം പാസഞ്ചര്‍ Train No.56376 എറണാകുളംഗുരുവായൂര്‍ പാസഞ്ചര്‍ Train No.56603 തൃശൂര്‍ കോഴിക്കോട് പാസഞ്ചര്‍ Train No.56370 എറണാകുളംഗുരുവായൂര്‍ പാസഞ്ചര്‍ Train No.56371 ഗുരുവായൂര്‍ എറണാകുളം പാസഞ്ചര്‍ Train No.56365പുനൂലൂര്‍ഗുരുവായൂര്‍ പാസഞ്ചര്‍ Train No.56366 ഗുരുവായൂര്‍പുനൂലൂര്‍ പാസഞ്ചര്‍ Train No.56373 ഗുരുവായൂര്‍തൃശൂര്‍ പാസഞ്ചര്‍ Train No.56374 തൃശൂര്‍ ഗുരുവായൂര്‍ പാസഞ്ചര്‍ Train No.56375 ഗുരുവായൂര്‍ എറണാകുളം പാസഞ്ചര്‍  Train No.56043 ഗുരുവായൂര്‍ തൃശൂര്‍ പാസഞ്ചര്‍ Train No.56044 തൃശൂര്‍ ഗുരുവായൂര്‍ പാസഞ്ചര്‍ Train No.16305 എറണാകുളംകണ്ണൂര്‍ ഇന്റര്‍ സിറ്റി Express  Train No.16308 കണ്ണൂര്‍ ആലപ്പുഴ ഇന്റര്‍ സിറ്റി Train No.16307 ആലപ്പുഴകണ്ണൂര്‍ ഇന്റര്‍ സിറ്റി Express (29/8/16 തിങ്കള്‍). Train No.16306 കണ്ണൂര്‍എറണാകുളം ഇന്റര്‍ സിറ്റിExpress(30/8/16 ചൊവ്വ) Train No.16341 ഗുരുവായൂര്‍ തിരുവനന്തപുരം Express Train No.16342 തിരുവനന്തപുരംഗുരുവായൂര്‍

തിരുനല്‍വേലി വഴിതിരിച്ചുവിട്ടവ
. Train No.12512 തിരുവനന്തപുരംഗരഖ്പൂര്‍ റപ്തിസാഗര്‍ എക്‌സ്പ്രസ് (via Tirunelveli 28/8/16 ) Train No.17229 തിരുവനന്തപുരംഹൈദരാബാദ് ശബരി എക്‌സ്പ്രസv(via Tirunelveli on 28/8/16) Train No.16382 കന്യാകുമാരി മുംബൈ എക്‌സ്പ്രസ് (via Tirunelveli on 28/8/16)

Train No.16525 കന്യാകുമാരിബംഗളൂരു എക്‌സ്പ്രസ് (via Tirunelveli on 28/8/16

Train No.13352ആലപ്പുഴ ധന്‍ബാദ് Tatanagar എക്‌സ്പ്രസ് (via Tirunelveli on 28/8/16)

Add a Comment

Your email address will not be published. Required fields are marked *