ഒളി കാമറ വിവാദം: ഫാബ് ഇന്ത്യ അധികൃതരെ വെള്ളിയാഴ്ച ചോദ്യം ചെയ്യുമെന്ന് ഗോവ പോലിസ്

പാനാജി : പ്രമുഖ വസ്ത്ര വ്യാപാരകേന്ദ്രമായ ഫാബ് ഇന്ത്യയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഒളി കാമറ കണ്ടെത്തിയ സംഭവത്തില്‍ കമ്പനി അധികൃതരെ വെള്ളിയാഴ്ച ചോദ്യം ചെയ്യുമെന്ന് ഗോവ പോലിസ് അറിയിച്ചു . നേരത്തെ ഫാബ് ഇന്ത്യയുടെ എക്സിക്യുട്ടിവ് ഓഫീസര്‍ സുബ്രത ദത്ത , മാനേജിംഗ് ഡയരക്ടര്‍ വില്ല്യം ബിസേല്‍ എന്നിവരെ നേരത്തെ തന്നെ ഗോവ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചിരുന്നു . എന്നാല്‍ ഈ മാസം പത്തിന് മാത്രമേ ചോദ്യം ചെയ്യുന്നതിനായി ഹാജരാകാന്‍ സാധിക്കൂ എന്ന് ഇരുവരും അറിയിക്കുകയായിരുന്നു എന്ന് പോലിസ് സൂപ്രണ്ട് കാര്‍ത്തിക് കശ്യപ് അറിയിച്ചു .എന്നാല്‍ കമ്പനി ബോര്‍ഡ് ഡയരക്ടര്‍മാരെ അന്വേഷനാസ് സംഘം നാളെ ചോദ്യം ചെയ്യും . നേരത്തെ പിടിയില്‍ ആയ നാലുപേര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 5൦9 ,354 ഐ ടിനിയമത്തിലെ 66ഇ എന്നി വകുപ്പുകള്‍ ആണ് ചുമത്തിയീക്കുന്നതു . ഇവരെ കഴിഞ്ഞ ദിവസം ഉപാധികളോടെ ജാമ്യത്തില്‍ വിട്ടിരുന്നു .

 

Add a Comment

Your email address will not be published. Required fields are marked *