ഒറീസ സ്വദേശി കുത്തേറ്റ് മരിച്ചു
കൊച്ചി: ഒറീസ സ്വദേശി കുത്തേറ്റ് മരിച്ചു. ഹൈകോടതിക്ക് പുറകില്‍ ഓള്‍ഡ് റെയില്വേസ്റ്റേഷന് റോഡില്‍ ക്രിസ്ത്യന്‍ പള്ളിക്ക് സമീപം വാടകക്ക് താമസിക്കുകയായിരുന്ന ഒറീസ സ്വദേശി കൈലാസ് ആണ് കുത്തേറ്റ് മരിച്ചത്. ഇന്നലെ വൈകിട്ട്6.30 ഓടെയാണ് സംഭവം. മൃതദേഹം എറണാകുളം ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സുഹൃത്തും ഒറീസ സ്വദേശിയുമായ കൃഷ്ണ (21)യെ കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തു. ഒരേ സ്ഥലത്ത് തന്നെ താമസിക്കുകയായിരുന്ന ഇരുവരും തമ്മിലുള്ള വഴക്ക് കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.