ഒരു ഫെന്‍സിങ്ങ് പ്രണയകഥ

കൊച്ചി: അങ്കത്തട്ടില്‍ വാശിയോടെ ഏറ്റുമുട്ടുകയാണ് ഫെന്‍സിംഗ് പോരാളികള്‍. എതിരാളികളുടെ നേര്‍ക്ക് പാഞ്ഞടുത്ത് ജയം വെട്ടിപ്പിടിക്കുകയെന്ന ലക്ഷ്യം മാത്രമാണ് ഇവരുടെ മുന്നില്‍. എന്നാല്‍ 35—— þാമത് ദേശീയ ഗെയിംസില്‍ ഫെന്‍സിങ്ങ് മത്സര വേദിയില്‍ ഏറ്റുമുട്ടലുകളുടെ ഇടനാഴികയില്‍ മൊട്ടിട്ട പ്രണയ വിവാഹങ്ങളുടെ കഥ പറയുന്ന രണ്ടു കുടുംബങ്ങളുണ്ട്. കേരളത്തിന് സ്വര്‍ണ്ണ തിളക്കമേകിയ ദില്‍ന ഭര്‍ത്താവ് സനല്‍, ടീം മാനേജരും പരിശീലകനുമായ അബിന്‍ തോമസ് ഭാര്യ ഫെന്‍സിംഗ് കളിക്കാരി അനുമോള്‍ ജോസഫ് എന്നിവരാണ് പ്രണയകഥ പറയുന്ന ഫെന്‍സിംഗ് ദമ്പതിമാര്‍. വേദിയില്‍ വാള്‍ത്തലപ്പുകളുടെ കിന്നരം കാണികളെ ആവേശം കൊള്ളിക്കുമ്പോള്‍ മെഡല്‍ പ്രതീക്ഷകളുടെ ആവേശത്തിലാണ് ഇവരും.

ഫെന്‍സിങ്ങ് വനിത വിഭാഗം വ്യക്തിഗത എപ്പി മത്സരത്തില്‍ സ്വര്‍ണം നേടിയ പതിമൂന്ന് വര്‍ഷമായി ഫെന്‍സിങ്ങ് രംഗത്തുള്ള വി.പി. ദില്‍നയും 2011 മുതല്‍ കേരള ടീമിനായി ഫെന്‍സിങ്ങ് കളത്തിലിറങ്ങുന്ന സനലും രണ്ട് വര്‍ഷം മുന്‍പാണ് വിവാഹിതരായത്. എറണാകുളം ഭവന്‍സ് വിദ്യാനികേതനില്‍ കായികാധ്യാപകയായ ദില്‍ന, രവീന്ദ്രന്‍ ഗുരുക്കളുടെ കീഴില്‍ കളരി അഭ്യസിച്ചുകൊണ്ടിരിക്കുമ്പോള്‍ ഫെന്‍സിങ്ങില്‍ താല്‍പര്യം തോന്നിയതാണ് ഫെന്‍സിങ്ങിലേക്ക് വരാന്‍ വഴിത്തിരിവായത്.
തലശേരി സായിയില്‍ കേരള ഫെന്‍സിങ്ങ് ടീമിന്റെ കോച്ച് സാഗര്‍ ലാഗോയുടെ കീഴിലീണ് പരിശീലനം. കണ്ണൂര്‍ സ്വദേശിയും ഹരിയാന ആര്‍മിയില്‍ ഹവില്‍ദാറുമായ സനല്‍ ഏഴ് വര്‍ഷമായി ഫെന്‍സിങ്ങ് പരിശീലിക്കുന്നുണ്ട്. ആര്‍മിയില്‍ വിദേശ പരിശീലകന്‍ അലക്‌സിന്റെയും ആര്‍മി പരിശീലക അശ്വിനിയുടെയും കീഴില്‍ ഫെന്‍സിങ്ങ് പരിശീലിക്കുന്ന സനല്‍ മുന്‍പ് സര്‍വീസസിനുവേണ്ടിയാണ് മത്സരിച്ചിരുന്നത്. നാല് വര്‍ഷമായി കേരളത്തിനുവേണ്ടി കളിക്കുന്ന സനല്‍ ഇത്തവണ സാബെര്‍ ടീം ഇനത്തിലാണ് മത്സരിക്കുന്നത്. 2011ലെ ദേശീയ സീനിഴേയഴ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വ്യക്തിഗതവിഭാഗത്തില്‍ വെങ്കലം,ഫെഡറേഷന്‍ കപ്പില്‍ വ്യക്തിഗത വിഭാഗത്തിലും ടീമിലും സ്വര്‍ണം നേടി.
കേരള ഫെന്‍സിങ്ങ് ടീമിന്റെ മാനേജരും എട്ട് വര്‍ഷമായി ഫെന്‍സിങ്ങ് രംഗത്തുള്ള അബിന്‍ തോമസും പതിന്ഞ്ച് വര്‍ഷമായി ഫെന്‍സിങ്ങ് അഭ്യസിക്കുന്ന അനുമോള്‍ ജോസഫും ഒരു വര്‍ഷം മുന്‍പാണ് വിവാഹിതരായത്. തൃശൂര്‍ സ്വദേശിയായ അബിന്‍ ചാലക്കുടി കാര്‍മല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ കായികാധായാപകമാണ്.സൗത്ത് ഇന്ത്യന്‍ ഫെന്‍സിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ സാബെറില്‍ വെള്ളിയും സംസ്ഥാനതലത്തില്‍ മൂന്ന് തവണ മെഡലുകള്‍ നേടിയിട്ടുണ്ട്. കൂടാതെ ഇദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ കാര്‍മല്‍ സ്‌കൂളിലെ 22 കുട്ടികള്‍ക്ക് സംസ്ഥാനതലത്തില്‍ ഫെന്‍സിങ്ങ് മത്സരത്തില്‍ മെഡലുകള്‍ നേടാനും 5 കുട്ടികള്‍ക്ക് കേരളത്തെ പ്രതിനിധീകരിക്കാനും ഒരു കുട്ടിക്ക് ദേശീയതലത്തില്‍ മത്സരിക്കാനും കഴിഞ്ഞു. കണ്ണൂര്‍ സ്വദേശി അനുമോള്‍ പതിനഞ്ച് വര്‍ഷമായി ഫെന്‍സിങ്ങ് രംഗത്തുണ്ട്. തൃശൂര്‍ സഹകരണ വകുപ്പില്‍ ജോയിന്റ് രജിസ്ട്രാര്‍ ഓഫീസറാണ് അനുമോള്‍. അഞ്ച് വര്‍ഷം കളരിഗുരുക്കള്‍ ഐ.റ്റി.ജോണിയുടെ കീഴില്‍ കളരി അഭ്യസിക്കുന്നുണ്ടായിരുന്നു. ഫെന്‍സിങ്ങ് സീനിയര്‍ പ്ലേയറായ ക്ലാരമ്മയാണ് ഫെന്‍സിങ്ങ് രംഗത്തേക്ക് അനുമോള്‍ക്ക് വഴികാട്ടിയായത്. 2002 മുതല്‍ നടന്ന ദേശീയ ഗെയിംസുകളില്‍ മത്സരിച്ച അനുമോള്‍ ഫോയില്‍ ടീം വിഭാഗത്തില്‍ വെള്ളിയും വെങ്കലവും സ്വന്തമാക്കിയിട്ടുണ്ട്. ഇരുവരും സാഗര്‍ ലാഗോയുടെ കീഴിലാണ് ഫെന്‍സിങ്ങ് പരിശീലനം.

Share Your Views

comments

Leave a Reply

Your email address will not be published. Required fields are marked *