ഒബാമ എത്തിയത്‌ പറക്കും വൈറ്റ്‌ഹൗസില്‍

ദില്ലി (ഹിന്ദുസ്ഥാന്‍ സമാചാര്‍): അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമയും പത്‌നി മിഷേലും മൂന്ന്‌ ദിവസത്തെ സന്ദര്‍ശനത്തിന്‌ ഇന്ത്യയിലെത്തിയത്‌ പറക്കും വൈറ്റ്‌ഹൗസില്‍. അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയര്‍ഫോഴ്‌സ്‌ വണിന്റെ വിളിപ്പേരാണ്‌ പറക്കും വൈറ്റ്‌ഹൗസ്‌. പേര്‌ സൂചിപ്പിക്കും പോലെ വൈറ്റ്‌ഹൗസിലെ എല്ലാ സംവിധാനങ്ങളും വിമാനത്തുനുള്ളിലും ഒരുക്കിയിട്ടുണ്ട്‌. 85 ഫോണുകള്‍, 19 ടിവികള്‍, റേഡിയോ സംവിധാനം, അത്യാധുനിക കംപ്യൂട്ടര്‍ നെറ്റ്‌ വര്‍ക്ക്‌ തുടങ്ങി അമേരിക്കയുമായി നിരന്തരം ബന്ധപ്പെടാനുള്ള എല്ലാ സൗകര്യങ്ങളും വിമാനത്തിലൊരുക്കിയിട്ടുണ്ട്‌. കൂടാതെ അണുവായുധ വിക്ഷേപണ കോഡുകള്‍ അടങ്ങിയ 17 കിലോയുടെ മിലിട്ടറി ബ്രീഫ്‌കേസ്‌ , ബുള്ളറ്റ്‌ പ്രൂഫ്‌ ആഡംബര കാറായ ലിമോസിന്‍ , ആംബുലന്‍സ്‌ തുടങ്ങയവയും വിമാനത്തിലുണ്ട്‌. 416.5 ടണ്ണാണ്‌ വിമാനത്തിന്റെ ഭാരം വിസ്‌തീര്‍ണ്ണം 371.6 സ്‌ക്വയര്‍ മീറ്റര്‍. മണിക്കൂറില്‍ 1014 കിലോമീറ്റര്‍ റേഞ്ചില്‍ 12550 കിലോ മീറ്റര്‍ വേഗതയാണ്‌ ഈ ബോയിങ്‌ 747200 വിമാനത്തിനുള്ളത്‌

പ്രസിഡന്റ്‌ ബാക്ക്‌ ഒബാമയും പ്രധാനമന്ത്രി മോദിയും തമ്മില്ലുള്ള ചര്‍ച്ച ദിലിയില്‍ തുടരുന്നു. പതിവില്‍ നിന്ന് വ്യത്യസ്തമായി ഇരു നേതാക്കളും മാത്രമാണ് ചര്‍ച്ച നടത്തുന്നത്. ചര്‍ച്ചകള്‍ വളരെ ഊഷ്മളമായ അന്തരീക്ഷത്തിലാണ് പുരോഗമിക്കുന്നത് എന്ന് ഇരുവരുടെയും ശരീരഭാഷ പ്രകടമാക്കുന്നു. പ്രതിരോധ രംഗത്ത്‌ ഇരുരാജ്യങ്ങളും തമ്മില്‍ നിര്‍ണായക കരാറുകള്‍ ഒപ്പുവയ്ക്കും എന്നാണ് കരുതുന്നത്. 242 ദശ ലക്ഷം ഡോളറിന്റെ കരാറാണ് പ്രതീക്ഷിക്കപെടുന്നത്.

അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമയെ സന്ദര്‍ശിക്കുന്ന കോണ്‍ഗ്രസ്‌ സംഘത്തില്‍ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌, പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവരും ഉണ്ടാകും. നാളെ ഡല്‍ഹിയിലെ ഐ.ടി.സി മൗര്യ ഹോട്ടലില്‍ വെച്ചായിരിക്കും കോണ്‍ഗ്രസ്‌ സംഘം ഒബാമയെ കാണുക. ഒബാമ ആദ്യ സന്ദര്‍ശനത്തിനായി 2010ല്‍ ഇന്ത്യയില്‍ എത്തിയപ്പോഴും സോണിയ ഗാന്ധി യുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. പ്രധാനമന്ത്രിയായിരുന്ന സമയത്ത്‌ മന്‍മോഹന്‍ സിംഗും ബരാക്‌ ഒബാമയുമായി നല്ല വ്യക്തിബന്ധം പുലര്‍ത്തിയിരുന്നു.

അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമയ്‌ക്കും പത്‌നി മിഷേല്‍ ഒബാമയ്‌ക്കും രാജ്യം ഒരുക്കുന്ന സത്‌കാരത്തില്‍ പ്രധാന വിഭവമായി കേരളത്തിന്റെ സ്വന്തം കല്ലുമക്കായയും. ഡല്‍ഹിയിലെ താജ്‌ പാലസ്‌ ഹോട്ടലില്‍ ഒബാമയ്‌ക്കും മിഷേലിനും ഒരുക്കുന്ന സത്‌കാരത്തിലാണ്‌ കേരളത്തിന്റെ കല്ലുമക്കായയും ഇടം നേടിയത്‌. കേരളത്തില്‍ നിന്ന്‌ തന്നെയാണ്‌ വിരുന്നിനുള്ള കല്ലുമായ തലസ്ഥാനത്ത്‌ എത്തിച്ചിരിക്കുന്നത്‌. ഒബാമ പങ്കെടുക്കുന്ന രണ്ട്‌ സുപ്രധാന സമ്മേളനങ്ങള്‍ക്ക്‌ ആഥിത്യം വഹിക്കുന്നത്‌ താജ്‌ പാലസാണ്‌. അതിന്റെ ഭാഗമായി ഒരുക്കുന്ന വിഭവങ്ങളിലാണ്‌ കല്ലുമക്കായയും ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. ഒബാമയ്‌ക്കായി ഒരുക്കുന്ന വിരുന്നില്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പ്രധാന വിഭവങ്ങള്‍ ഇടം നേടിയിട്ടുണ്ട്‌.

 

Add a Comment

Your email address will not be published. Required fields are marked *