ഒബാമയുടെ പരിപാടികളില്‍ മാറ്റം ; താജ്മഹല്‍ സന്ദര്‍ശിക്കില്ല
ദില്ലി ഹിന്ദുസ്ഥാന്‍ സമാചാര്‍ ; അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ സന്ദര്‍ശന പരിപാടികളില്‍ മാറ്റം . റിപബ്ലിക് ദിന ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന അദ്ദേഹം ഇന്ത്യന്‍ വിസ്മയമായ താജ്മഹല്‍ സന്ദര്‍ശിക്കും എന്നായിരുന്നു നേരത്തെ അറിയിചിരുനത് എന്നാല്‍ ഇപ്പോള്‍ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് അദ്ദേഹം താജ്മഹല്‍ സന്ദര്‍ശിക്കില്ല എന്നറിയുന്നു .ഞായാറാഴ്ച മുതൽ മൂന്ന് ദിവസത്തെ സന്ദർശനമാണ് തീരുമാനിച്ചിരുന്നത്.
ആഗ്ര സന്ദർശനം റദ്ദാക്കിയതിന് കാരണമൊന്നും തന്നെ അമേരിക്ക വ്യക്തമാക്കിയിട്ടില്ല. സുരക്ഷാ കാരണങ്ങളോ സമയക്കുറവോ ആവാം തീരുമാനത്തിന് പിന്നിലെന്ന് കരുതുന്നു. ഒബാമ ആഗ്രയിലെത്തുന്നത് സംബന്ധിച്ച് അമേരിക്കൻ സർക്കാർ ഇന്ത്യാ സർക്കാരിന് ഔദ്യോഗിക അറിയിപ്പ് നൽകിയിരുന്നില്ല. ഒബാമയുടെ സന്ദർശനം പ്രമാണിച്ച് ആഗ്രയിലെ റോഡും പരിസരവും വൃത്തിയാക്കുന്ന പണി തകൃതിയായി നടക്കുന്നതിനിടെയാണ് പുതിയ തീരുമാനം.
ഇന്ത്യാ സന്ദർശനത്തിനായി ഇന്ന് വൈകിട്ട് ആൻഡ്രൂസ് എയർഫോഴ്സ് ബേസിൽ നിന്നാണ് ഒബാമ യാത്ര തിരിക്കുക. ഭാര്യ മിഷേൽ ഒബാമ, മക്കളായ സാഷ, മലിയ എന്നിവരും യു.എസ് ഉദ്യോഗസ്ഥരുടെ വലിയൊരു സംഘവും ഒബാമയ്ക്കൊപ്പമുണ്ടാവും. യാത്രാമദ്ധ്യേ ഇന്ധനം നിറയ്ക്കാനായി ജർമനിയിൽ ഇറങ്ങും. ഞായാറാഴ്ച രാവിലെ പത്ത് മണിയോടെ വ്യോമസേനയുടെ പാലം വിമാനത്താവളത്തിൽ എത്തും. 12 മണിക്ക് രാഷ്ട്രപതി പ്രസിഡന്റ് പ്രണബ് മുഖർജി, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവർ ചേർന്ന് രാഷ്ട്രപതി ഭവനിൽ ഔദ്യോഗിക സ്വീകരണം നൽകും.26ന് രാവിലെ നടക്കുന്ന റിപ്പബ്ളിക് ദിന പരേഡിൽ ഒബാമ മുഖ്യാതിഥിയാവും. റിപബ്ലിക് ദിന ആഘോഷങ്ങളില്‍ ഒബാമ പങ്കെടുക്കുമ്പോള്‍ ഭീകരാക്രമണത്തിന് പാക് ചാര സംഘടനകള്‍ ആഹ്വാനം ചെയ്തതിനാല്‍ എക്കാലത്തെയും മികച്ച സുരക്ഷയാണ് ദില്ലിയില്‍ ഒരുക്കിയിരിക്കുന്നത് .