ഒഡിഇപിസി മുഖേന ജിഎന്‍എം/ബിഎസ്സി നഴ്‌സുമാര്‍ക്ക് വെസ്റ്റ് ബംഗാളിലേക്ക് അവസരം

തിരുവനന്തപുരം 2 ഡിസംബര്‍ ; വെസ്റ്റ് ബംഗാളിലെ ദുര്‍ഗാപൂരിലുള്ള ഐ.ക്യു സിറ്റി നാരായണ ഹൃദയാലയ ഹോസ്പിറ്റലില്‍ നിയമനത്തിനായി ജി.എന്‍.എം/ബി.എസ്.സി നഴ്‌സുമാര്‍ക്കുവേണ്ടി ഒ.ഡി.ഇ.പി.സി മുഖാന്തിരം ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യത ജി.എന്‍.എം/ബി.എസ്.സി നഴ്‌സിങ്. സേവനപരിചയം നിര്‍ബന്ധമല്ല. പരമാവധി പ്രായം 25 വയസ്. ശമ്പളം ജി.എന്‍.എം – 11,500 + 1000/പ്രവൃത്തി പരിചയം. ബി.എസ്.സി. നഴ്‌സിങ് – 12,500 + 1500/പ്രവൃത്തിപരിചയം. കൂടാതെ ഇ.പി.എഫ്,- ഇ.എസ്.ഐ, സൗജന്യ താമസ സൗകര്യം തുടങ്ങിയ ആനുകൂല്യങ്ങളും. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ വിശദമായ ബയോഡേറ്റ മാനേജിങ് ഡയറക്ടര്‍,ഒ.ഡി.ഇ.പി.സി ലിമിറ്റഡ്, അമ്പലത്തുമുക്ക്, വഞ്ചിയൂര്‍ പി.ഒ,തിരുവനന്തപുരം-695 035 എന്ന വിലാസത്തില്‍ അയയ്ക്കണം. വിവരങ്ങള്‍ക്ക് ഫോണ്‍ : 0471-2576314/19, 0471 – 2576315

 

Add a Comment

Your email address will not be published. Required fields are marked *