ഐ എസില്‍ ചേരാന്‍ പോയ പതിനഞ്ചു കാരിപിടിയില്‍

ജോഹന്നാസ് ബെര്‍ഗ് : ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദ സംഘടനയില്‍ ചേരാന്‍ ഇറങ്ങിയ പതിനഞ്ചുകാരിയെ പോലിസ് പിടികൂടി തിരികെ ഏല്‍പ്പിച്ചു . രാജ്യം വിടാന്‍ ഒരുങ്ങിയ ഇവളെ വിമാനം പുറപ്പെടുന്നതിനു നിമിഷങ്ങള്‍ മുന്‍പാണ് സുരക്ഷാ സേന പിടികൂടിയത് . കുട്ടിയുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ പരിശോധിച്ച സംഘം ഐ എസ തീവ്രവാദ സംഘടനയോട് അവള്‍ ആഭിമുഖ്യം പുലര്തിയിരുന്നതായി വെളിപ്പെടുത്തി . കേപ് ടൌണില്‍ നിന്ന് കുട്ടിയെ കാണാനില്ല എന്ന പരാതിയുമായി ഇന്നലെ മുത്തശ്ശനും മുത്തശ്ശിയും പോലീസില്‍ പരാതി നല്‍കിയിരുന്നു . ജോഹന്നാസ് ബെര്‍ഗിലെക്കുള്ള ബ്രിട്ടിഷ് എയര്‍ വയസില്‍ വച്ചാണ് കുട്ടിയെ പിടികൂടിയത് എന്ന് രാജ്യ രക്ഷാ മന്ത്രി ഡേവിഡ് മഹ്ലോബോ അറിയിച്ചു .തുര്‍ക്കിയിലേക്ക് പോകാനാണ് തയാറായതെന്നും സിറിയന്‍ അതിര്‍ത്തിയില്‍ ഇസ്ലാമിക് സ്റ്റേറ്റ് റിക്രൂട്ട് മെന്റ് നടത്തുന്നുണ്ട് എന്നും കുട്ടി പോലീസിനോട് പറഞ്ഞു . ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ദക്ഷിണാഫ്രിക്ക തീവ്രവാദ സംഘടനകള്‍ താവളം ആക്കാന്‍ ഒരുങ്ങുന്നു എന്ന് ഐക്യരാഷ്ട്ര സംഘടന മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് വന്‍ ജാഗ്രതയില്‍ ആണ് രാജ്യം .

 

Add a Comment

Your email address will not be published. Required fields are marked *