ഐപിഎല്ലില്‍ ഇന്ന് രാജകീയ പോരാട്ടം

പൂനെ : ഐ.പി.എൽ എട്ടാം സീസണിൽ ഇന്ന് നടക്കുന്ന മൂന്നാം മത്സരത്തിൽ കിംഗ്സ് ഇലവൻ പഞ്ചാബും രാജസ്ഥാൻ റോയൽസും ഏറ്റുമുട്ടും. പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ രാത്രി 8 മണിക്കാണ് മത്സരം. ഇരുടീമുകളിലെയും തുറുപ്പ് ചീട്ടുകളും ഓസീസ് താരങ്ങളാണ്. ഓസീസ് താരങ്ങളായ മാക്സ്‌വെൽ, മിച്ചൽ ജോൺസൺ, ഷോൺമാർഷ് എന്നിവർ പഞ്ചാബ് നിരയിലെ ശക്തമായ സാന്നിദ്ധ്യങ്ങളാണ്. റോയൽസിൽ വാട്സണ്‍, സ്റ്റീവൻസ്മിത്ത്, ജയിംസ് ഫാൾക്നര്‍, ബെൻ കട്ടിംങ്, കെയിൻ റിച്ചാർഡ്സണ്‍ എന്നിവര്‍ രാജസ്ഥാനെ സന്പന്നമാക്കും. മലയാളിതാരവും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണും പാതിമലയാളിയായ ഓപ്പണിംഗ് ബാറ്റ്സ്മാൻ കരുൺനായരും രാജസ്ഥാന്‍റെ നിർണായക സാന്നിദ്ധ്യങ്ങളാണ്. അജിങ്ക്യ രഹാനെ, ടിംസൗത്തി, ധവാൽകുൽക്കർണി, സ്റ്റുവർട്ട് ബിന്നി എന്നിവരാണ് മറ്റ് പ്രധാന റോയൽസ് താരങ്ങൾ.
( രാജി രാമന്‍കുട്ടി )

Add a Comment

Your email address will not be published. Required fields are marked *