ഐഐഎം വിശാഖപട്ടണത്തിന്‌ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി തറക്കല്ലിട്ടു

ഹൈദരാബാദ്‌ ,  : ആന്ധ്രാപ്രദേശിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മാനേജ്‌മെന്റിന്റെ ശിലാസ്ഥാപന കര്‍മ്മം കേന്ദ്ര മാനവവിഭവശേഷി വകുപ്പ്‌ മന്ത്രി സ്‌മൃതി ഇറാനി നിര്‍വഹിച്ചു. വിശാഖപട്ടണം ജില്ലയിലെ ഗംഭീരം ഗ്രാമത്തിലാണ്‌ ഐഐഎമ്മിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കമിട്ടത്‌. ഐഐഎം ആന്ധ്രയില്‍ സ്ഥാപിക്കുന്നതിലൂടെ ആന്ധ്രയിലെ യുവതയുടെ സ്വപ്‌നസാക്ഷാത്‌കാരമാണ്‌ സാധ്യമാകുന്നതെന്ന്‌ മന്ത്രി പറഞ്ഞു. ഗ്രാമവികസന വകുപ്പ്‌ മന്ത്രി എം വെങ്കയ്യ നായിഡു, സിവില്‍ ഏവിയേഷന്‍ വകുപ്പ്‌ മന്ത്രി അശോക്‌ ഗജപതി രാജു, ആന്ധ്രാപ്രദേശ്‌ മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡു, മറ്റ്‌ മന്ത്രിമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 400 ഏക്കര്‍ സ്ഥലത്താണ്‌ ഐഐഎം ആരംഭിക്കുന്നത്‌. ആന്ധ്രാപ്രദേശിനായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 11 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആദ്യത്തേതാണ്‌ ഐഐഎം വിശാഖപട്ടണം. ആന്ധ്രയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്നും എല്ലാവിധ സഹായങ്ങളും ഉണ്ടായിരിക്കുമെന്ന്‌ കേന്ദ്രമന്ത്രി എം. വെങ്കയ്യ നായിഡു ഉറപ്പു നല്‍കി. ഇന്ത്യയിലെ വിജ്ഞാനകന്ദ്രേമായി ഉയര്‍ന്നുവരാനുള്ള കഴിവ്‌ ആന്ധ്രാപ്രദേശിന്‌ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

 

Add a Comment

Your email address will not be published. Required fields are marked *