ഐഎസ് മേധാവി അബുബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി റിപ്പോര്ട്ട്

ടെഹറാന്‍ : ഐ എസ്സ് മേധാവി അബുബക്കര്‍ അല ബാഗ്ദാദി കൊല്ലപ്പെട്ടതായി ഇറാന്‍ റേഡിയോ റിപ്പോര്‍ട്ട് ചെയ്യുന്നു . ഇറാന്‍ റേഡിയോയെ ഉദ്ധരിച്ചു ആകാശവാണിയും സംഭവം സ്ഥിരീകരിച്ചിട്ടുണ്ട് . മാര്‍ച്ചില്‍ അമേരിക്ക നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ബാഗ്ദാടിക്ക് ഗുരുതരമായ പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു . എന്നാല്‍ ഇവക്കൊന്നും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല . മാര്‍ച്ച്18 നു സിറിയന്‍ അതിര്‍ത്തിയിലെ നിനവേയിലെ യു എസ ആക്രമണത്തില്‍ ബാഗ്ദാദിക്ക് പരിക്കേറ്റു എന്ന ഗാര്‍ഡിയന്‍പത്രത്തിന്റെ റിപ്പോര്‍ട്ട് വേണ്ടത്ര തെളിവുകളില്ലെന്ന് കാണിച്ചു അമേരിക്കയും തള്ളിയിരുന്നു

Add a Comment

Your email address will not be published. Required fields are marked *