ഏപ്രില്‍ 8 നു സംസ്ഥാനത്ത് ഹര്‍ത്താല്‍

കൊച്ചി ; കേന്ദ്ര സംസ്‌ഥാന സര്‍ക്കാരുകള്‍ കര്‍ഷകദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ ഏപ്രില്‍ എട്ടിനു സംസ്‌ഥാനത്തു ഹര്‍ത്താല്‍ ആചരിക്കുമെന്ന്‌ ഇടതുപക്ഷ സംയുക്‌ത കര്‍ഷകസമിതി ചെയര്‍മാന്‍ സത്യന്‍ മൊകേരി, കണ്‍വീനര്‍ കെ.വി. രാമകൃഷ്‌ണന്‍ എന്നിവര്‍ അറിയിച്ചു.

പ്രക്ഷോഭ സമരങ്ങളുടെ പ്രചരണാര്‍ഥം കാസര്‍കോട്‌ ജില്ലയിലെ ബദിയടുക്ക, ഇടുക്കിയിലെ തൊടുപുഴ എന്നിവിടങ്ങളില്‍ നിന്നാരംഭിച്ച സമരസന്ദേശ മേഖലാജാഥകള്‍ ചാലക്കുടി, വെള്ളറട എന്നിവിടങ്ങളില്‍ സമാപിച്ചു.

Add a Comment

Your email address will not be published. Required fields are marked *