ഏപ്രില്‍ മുതല്‍ പ്ലാറ്റ്ഫോം ടിക്കറ്റിന് 10 രൂപ

ദില്ലി : പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് 10 രൂപയാക്കി ഉയര്‍ത്താന്‍ റെയില്‍വെ തീരുമാനിച്ചു. ഏപ്രില്‍ ഒന്നു മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. നിലവില്‍ 5 രൂപയാണ് പ്ലാറ്റ്ഫോം ടിക്കറ്റിന്. പുതുക്കിയ നിരക്കിലുള്ള ടിക്കറ്റുകള്‍ എത്രയും വേഗം പ്രിന്‍റ് ചെയ്യാന്‍ സോണല്‍ റെയില്‍വേകള്‍ക്ക് മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. പുതുക്കിയ ടിക്കറ്റുകള്‍ പ്രിന്‍റ് ചെയ്ത് ലഭിക്കും വരെ നിലവിലുള്ള ടിക്കറ്റില്‍ തന്നെ മാറ്റം വരുത്തി നല്‍കാനാണ് നിര്‍ദ്ദേശം. കൂടാതെ മേളകള്‍ , റാലികള്‍ തുടങ്ങി തിരക്കുള്ള സന്ദര്‍ഭങ്ങളില്‍ പ്ലാറ്റ്ഫോമിലെ തിരക്ക് കുറയ്ക്കുന്നതിനായി ടിക്കറ്റ് നിരക്ക് ഉയര്‍ത്തുന്നതിന് ഡിവിഷണല്‍ മാനേജര്‍മാര്‍ക്ക് മന്ത്രാലയം അധികാരം നല്‍കി.

Add a Comment

Your email address will not be published. Required fields are marked *