ഏദന്‍ : രക്ഷാപ്രവര്‍ത്തനങ്ങള്‍ ദുരിതത്തില്‍ എന്ന് റെഡ് ക്രോസ്
ഏദന്‍ : ആഭ്യന്തര യുദ്ധം രൂക്ഷമായ യമനില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമായി തുടരുന്നു . ഏദന്‍ തുറമുഖത്തിന്റെ നിയന്ത്രണം വിമതരായ ഹൂതികള്‍ പിടിച്ചടക്കിയതിലൂടെ അത് വഴിയുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ തടസം നേരിടുകയാണ് . കടല്‍ ആക്രമണവും രൂക്ഷമായി . സൌദിയുടെ നേതൃത്വത്തില്‍ ഉള്ള ദശരഷ്ട്ര സഖ്യം ശക്തമായി തിരിച്ചടിച്ചു തുടങ്ങി . പരിക്കേറ്റവര്‍ക്ക് സഹായം എത്തിക്കുന്നതിനായി ഒരു ദിവസത്തെ വെടി നിരത്തല്‍ വേണമെന്ന റെഡ് ക്രോസിന്റെ ആവശ്യം മൂനാം ദിവസവും പരിഗിക്കപ്പെട്ടിട്ടില്ല . ഐക്യരാഷ്ട്ര സംഘടയുടെ നേതൃത്വത്തില്‍ ആണ് റെഡ് ക്രോസ് സംഘം യമനില്‍ രക്ഷാപ്രവര്തനതിനു നേതൃത്വം നല്‍കുന്നത് .