ഏദന്‍ ഒറ്റപ്പെട്ടു: കടല്‍ വഴിയും ആക്രമണം

ഏദന്‍: ആഭ്യന്തര യുദ്ധം രൂക്ഷമായ യമനില്‍ ഹൂതികള്‍ മുന്നേറുന്നു . ഏദന്‍ ഒറ്റപെട്ടു . രക്ഷാപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ദുര്‍ഘടം. ഏദന്‍ തുറമുഖത്തിന്റെ നിയന്ത്രണം വിമതരായ ഹൂതികള്‍ പിടിച്ചടക്കി. ഇന്ത്യയും ചൈനയും അടക്കം വിവിധ രാജ്യങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നത് ഏദന്‍ തുറമുഖം വഴിയായിരുന്നു . ഇന്നലെയും ഇന്നും ഇന്ത്യന്‍ കപ്പലുകള്‍ക്ക് തുറമുഖത്തേക്ക് അടുക്കാന്‍ ആയില്ല . തുറമുഖങ്ങള്‍ക് 5൦൦ കിലോമീറ്റര്‍ മാറി നങ്കൂരം ഇട്ടിരിക്കുന്ന കപ്പലുകളിലേക്ക് ചെറു വള്ളങ്ങളില്‍ ആളുകളെ എത്തിക്കുകയാണ് ഇപ്പോള്‍ . രക്ഷാപ്രവര്‍ത്തനം ഇനിയും ഏദന്‍ വഴിയാക്കുന്നത് ദോഷം വരുത്തുമെന്നതിനാല്‍ മറ്റു മാര്‍ഗങ്ങള്‍ തേടുകയാണ് കേന്ദ്രം .ഇന്നലെ ഹൂതികളുടെ കേന്ദ്രത്തിലേക്ക് ദശ രാഷ്ട്ര സഖ്യസേനയുടെ നേതൃത്വത്തില്‍ വിദേശ കപ്പലുകളില്‍ നിന്ന് ആക്രമണം ഉണ്ടായി .ഇന്നലെ മാത്ര ഏദനില്‍ 26 ഹൂതികളും 17 ഓളം ഹാതികളും കൊല്ലപ്പെട്ടു . പരിക്കേറ്റവര്‍ക്ക് സഹായം എത്തിക്കാന്‍ പോലും ആകുന്നില്ലെന്നു റെഡ് ക്രോസ് അറിയിച്ചു .

Add a Comment

Your email address will not be published. Required fields are marked *