എ.കെ.ആന്റണിയും ഉമ്മന്‍ചാണ്ടിയും ചര്‍ച്ച നടത്തി
കൊച്ചി : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണിയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ചര്‍ച്ച നടത്തി. പി.സി.ജോര്‍ജ്ജുമായി ബന്ധപ്പെട്ട് യുഡിഎഫില്‍ ഉണ്ടായ പ്രതിസന്ധി ഉള്‍പ്പടെയുള്ളവയാണ് ഇരുവരും ചര്‍ച്ച ചെയ്തത്. എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്ന് ചര്‍ച്ചയ്ക്ക് ശേഷം ആന്റണി പറഞ്ഞു. ഇതിലും വലിയ പ്രതിസന്ധികള്‍ യുഡിഎഫ് അഭിമുഖീകരിച്ചിട്ടുണ്ട്, എല്ലാം അതിജീവിച്ചിട്ടുണ്ടെന്നും അതിനാല്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലാകില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ എല്ലാ കാര്യങ്ങളും കഴിഞ്ഞ ദിവസം പറഞ്ഞതാണെന്നും അതില്‍ കൂടുതലൊന്നും പറയാനില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
( രാജി രാമന്‍കുട്ടി )