എ.കെ.ആന്റണി ഇടപെടണം
തിരുവനന്തപുരം ഹിന്ദുസ്ഥാൻ സമാചാർ: യുഡിഎഫി നു പ്രതിച്ഛായ നഷ്ടം നേരിട്ടിരിക്കുന്നെന്നും പ്രതിച്ഛായ നഷ്ടം പരിഹരിക്കാൻ എ.കെ.ആന്റണി ഇടപെടണമെന്നും പി.സി.ജോർജ് പറഞ്ഞു. കെ.എം.മാണി അടക്കമുള്ള മോഷ്ടാക്കൾ അടങ്ങുന്ന ഭരണമാണ് കേരളത്തിലെതെന്നും മാണി അടക്കമുള്ളവരെ പുറതാക്കിയുള്ള ഭരണമാണ് കേരളത്തിന് വേണ്ടതെന്നും പി.സി.ജോർജ് പറഞ്ഞു. യുഡിഎഫിന്റെ അടിത്തറ തന്നെ തകർന്നിരിക്കുകയാണ്. അത് മെച്ചപ്പെടുത്താനാണ് എ.കെ.ആന്റണി അടക്കമുള്ളവർ ഇടപെടെണ്ടത് പൂഞ്ഞാർ ഭവൻ വിട്ട് ഈരാറ്റുപേട്ടയ്ക്ക് യാത്രയാകുമ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജോർജ്. സത്യസന്ധമായി പറയുകയാണെങ്കിൽ എത്രയും പേര് ദോഷമുള്ള സർക്കാർ കേരളത്തിൽ ഉണ്ടായിട്ടില്ല. ആരാണ് മാന്യൻ, ആരാണ് കള്ളൻ ഇതെല്ലാം ജനം വിളിച്ചു പറയുകയാണ്. അതുകൊണ്ട് തന്നെ യുഡിഎഫ് സെറ്റപ്പ് കേരളത്തിൽ തകരാൻ പോകുകയാണ്. ഇനിയും പ്രതിച്ഛായ നന്നാക്കിയില്ലെങ്കിൽ വലിയ പതനത്തിലേക്ക് യുഡിഎഫ് പോകും. യുഡിഎഫ് മന്ത്രിസഭയ്ക്ക് ഉറക്കമില്ലാത്ത നാളുകളാണ് വരാൻ പോകുന്നതെന്നും അതിനുവേണ്ടി താൻ ഉറക്കമൊഴിച്ചു ജോലി ചെയ്യാൻ പോകുകയാണെന്നും പി.സി.ജോർജ് പറഞ്ഞു. . കേരളത്തെ അഴിമതിമുക്തമാക്കാനുള്ള പ്രവർത്തന ങ്ങളിൽ താൻ സജീവമായിരിക്കുമെന്നും പി.സി.ജോർജ് പറഞ്ഞു. (manoj)