എസ്‌.പി.എസ്‌. ചീമയെ പടിഞ്ഞാറന്‍ നേവല്‍ കമാന്‍ഡിന്റെ മേധാവിയായി നിയമിച്ചു

കൊച്ചി: ദക്ഷിണ നാവികസേനാ മേധാവി വൈസ്‌ അഡ്‌മിറല്‍ എസ്‌.പി.എസ്‌. ചീമയെ പടിഞ്ഞാറന്‍ നേവല്‍ കമാന്‍ഡിന്റെ മേധാവിയായി നിയമിച്ചു. പടിഞ്ഞാറന്‍ നാവികസേന മേധാവി വൈസ്‌ അഡ്‌മിറല്‍ എ.കെ. ചോപ്ര വിരമിച്ചതിനെ തുടര്‍ന്നാണു നിയമനം.

ദക്ഷിണനാവിക സേന ചീഫ്‌ ഓഫ്‌ സ്റ്റാഫ്‌ റിയര്‍ അഡ്‌മിറല്‍ അതുല്‍കുമാര്‍ ജെയ്‌ന്‍, സമുദ്രപരിശീലന വിഭാഗത്തിലെ ഫ്‌ളാഗ്‌ ഓഫീസര്‍ റിയര്‍ അഡ്‌മിറല്‍ ജി. അശോക്‌ കുമാര്‍ എന്നിവരെ വൈസ്‌ അഡ്‌മിറല്‍ പദവിയിലേക്ക്‌ ഉയര്‍ത്തി. അതുല്‍കുമാര്‍ ജെയ്‌നിനെ ദില്ലിയില്‍ നാവികസേനാ ആസ്ഥാനത്തു കണ്‍ട്രോളര്‍ ഓഫ്‌ പേഴ്‌സണല്‍ സര്‍വീസസായും ജി. അശോക്‌ കുമാറിനെ പൂനയിലെ നാഷണല്‍ ഡിഫന്‍സ്‌ അക്കാഡമിയില്‍ കമന്‍ഡാന്റായും പുതിയ പദവിയില്‍ നിയമിച്ചു.

Add a Comment

Your email address will not be published. Required fields are marked *