എഴുവര്ഷലതിനു ശേഷം പാക്കിസ്ഥാനില്‍ റിപബ്ലിക് പരേഡ്

ഇസ്ലാമാബാദ്:എഴുവര്‍ഷതിനു ശേഷം പാക്കിസ്ഥാന്‍ റിപബ്ലിക് പരേഡ് നടത്തി . 2൦൦8 ലായിരുന്നു ഒടുവില്‍ ഇവിടെ റിപബ്ലിക് പരേഡ് നടന്നത്. താലിബാന്‍ ആക്രമണ ഭീഷണിയെ തുടര്‍ന്ന് ഇക്കാലമത്രയും പരേഡ് ഒഴിവാക്കുകയായിരുന്നു .

 

താലിബാൻ തീവ്രവാദികൾക്കെതിരെയുള്ള യുദ്ധത്തിൽ പ്രതീകാത്മകമായ സൈന്യത്തിന്റെ ശക്തിപ്രകടനമാണ് രാജ്യം നടത്തിയത്. മൂന്ന് മാസങ്ങൾക്ക് മുന്പ് പെഷവാറിലെ സൈനിക സ്കൂളിൽ താലിബാൻ നടത്തിയ കൂട്ടക്കുരുതിയിൽ 132 കുട്ടികൾ കൊല്ലപ്പെട്ടിരുന്നു.

ശക്തമായ സുരക്ഷാ സന്നാഹങ്ങളുമായാണ് പാകിസ്ഥാൻ ദിന പരേഡ് നടന്നത്. ഇതിന്റെ ഭാഗമായി വാഹനഗതാഗതവും കാൽനടയും തടയുകയും ഇസ്ലാമബാദിലൂടെയുള്ള മൊബൈൽ ഫോൺ ശബ്ദ-സന്ദേശ സേവനങ്ങൾ താൽക്കാലികമായി നിർത്തി വയ്ക്കുകയും ചെയ്തിരുന്നു.

Add a Comment

Your email address will not be published. Required fields are marked *