എല്ലനീക്കങ്ങളും എതിര്‍ക്കും

ദില്ലി : രാജ്യത്ത് തലവേദന സൃഷ്ടിക്കുന്ന മാവോയിസ്റ്റുകളെ നേരിടുന്നതിനു സൈന്യത്തെ നിയോഗിക്കുന്നതിനുള്ള എല്ലാ നീക്കത്തെയും എതിര്‍ക്കും എന്ന് വിദേശകാര്യ സഹമന്ത്രി വി കെ സിംഗ് . ഒരു സംവാദത്തില്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവേ ആണ് സിംഗിന്റെ പരാമര്‍ശം . മറ്റു രാജ്യങ്ങളില്‍ നിന്ന് രാജ്യ സുരക്ഷയ്ക്ക് വെല്ലുവിളി നേരിടുന്ന അവസരങ്ങളില്‍ മാത്രമാണ് സൈന്യത്തെ ഉപയോഗിക്കാരെന്നും സാമൂഹികമോ രാഷ്ട്രീയമോ അയ കാരണങ്ങളാല്‍ പ്രശ്നബാധിതമായ മേഖലകളില്‍ സൈന്യത്തെ ഉപയോഗിക്കുന്നത് സൈന്യത്തിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും മുന്‍ കരസേന മേധാവിയായ സിംഗ് പറയുന്നു .

 

Add a Comment

Your email address will not be published. Required fields are marked *