എറണാകുളം ശിവക്ഷേത്ര മൈതാനിയില്‍ മഹാശക്തി ഗണേശ ഹോമം
കൊച്ചി: നെടുമ്പാശേരി ജീവ പ്രണവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ അഞ്ചിന് രാവിലെ ഏഴിന് എറണാകുളം ശിവക്ഷേത്ര മൈതാനിയില്‍ മഹാശക്തി ഗണേശ ഹോമം നടത്തുന്നു. ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശക്തിവേദ വെല്‍നസ് മിഷന്റെ സ്ഥാപകാചാര്യന്‍ ഋഷിദേവ് നരേന്ദ്രന് ഹോമത്തിന് മുഖ്യ യജ്ഞാചാര്യനായിരിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഹോമത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് തങ്ങളുടെ നാളുകള്ക്കനുസൃതമായ ജന്മനക്ഷത്രങ്ങളുടെ തൈകളും വിതരണം ചെയ്യും. ഇതു സംബന്ധിച്ചു ചേരുന്ന യോഗം റിട്ട. ജസ്റ്റിസ് കെ. പത്മനാഭന് നായര്‍ ഉദ്ഘാടനം ചെയ്യും. ഇന്റലിജന്‍സ് ഡിജിപി വിജയന് മുഖ്യാതിഥിയായിരിക്കും.
ഹയര്‍സെക്കന്ററി എഡ്യൂക്കേഷന്‍ വകുപ്പു ഡയറക്റ്റര്‍ കെ.എന്‍. സതീഷ് നക്ഷത്ര വൃക്ഷത്തൈ വിതരണോത്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്, സാഹിത്യകാരന് കെ.എന്‍. മോഹന വര്‍മ, ലീലാ മേനോന്, ഡോ. സി.പി. താര, ഇന്ത്യന്‍ ക്രിസ്ത്യന്‍ മൂവ്മെന്റ് ജനറല്‍ സെക്രട്ടറി കെ.വി. സാബു, എസ്ആര്‍വിഎസ് സംസ്ഥാന സെക്രട്ടറി പ്രൊ. പി.ബി. പീതാംബരന്, ഹിന്ദു പാര്‍ലമെന്റ് ജനറല്‍ സെക്രട്ടറി സി.പി. സുഗതന്, സംവിധായകന് സേതു, വേണു ഗോപാല മഠം അധിപതി വേണുഗോപാല്‍ സ്വാമി, ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി വി.ആര്. സത്യവാന്, ഇന്ത്യന്‍ കള്‍ച്ചറല്‍ ഹെറിറ്റേജ് ആന്‍ഡ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് സെന്റര്‍ ഡയറക്റ്റര്‍ ഡോ. ഇന്‍.എന്‍.എല്‍. മേനോന്, ആയുര്‍വേദ ഫൗണ്ടേഷന് ജനറല്‍ സെക്രട്ടറി ഡോ. പ്രകാശ്, ജനസേവ ശിശു ഭവന് ചെയര്മാന് ജോസ് മാവേലി, ഫൗണ്ടേഷന് ഫോര്‍ അന്നം ചാരിറ്റി മാനേജിങ് ട്രസ്റ്റി ടി.ആര്. ദേവന് എന്നിവര്‍ നക്ഷത്ര വൃക്ഷത്തൈ വിതരണം നിര്‍വഹിക്കും. പ്രവേശനം സൗജന്യം. ഫോണ്‍. 9539700462, 9539700466. വാര്‍ത്താസമ്മേളനത്തില്‍ ജീവ പ്രണവ കേന്ദ്രം ഡയറക്റ്റര്‍ പി.ബി. ബോസ്, ബിനു, ആചാര്യ ഗോപിനാഥ്ജി, വേണു ഗോപാല്‍ സ്വമി, കെ.ജി. സത്യന്, സൂരജ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.