എയര്‍ ഇന്ത്യ – വാല്‍ഭാഗം കപ്പലില്‍ എത്തിച്ചു

ജക്കാര്‍ത്ത 11 ജാനുവരി ; കടലിൽ തകർന്ന് വീണ എയർ ഏഷ്യ വിമാനത്തിന്റെ വാൽഭാഗം അന്വേഷകർ കപ്പലിൽ എത്തിച്ചു. കടലിൽ ഒഴുകിയ നിലയിൽ കണ്ടെത്തിയ വാൽഭാഗം എയർബാഗുകളുടെ സഹായത്തോടെയാണ് സൈനിക കപ്പലിൽ കയറ്റിയത്. ഇനി ഇത് വിശദമായി പരിശോധിക്കും. അതേസമയം വിമാനത്തിന്റെ ബ്ളാക്ക് ബോക്സ് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇൻഡോനേഷ്യയിലെ ജാവ കടലിൽ ബോർണിയോയിൽ നിന്നാണ് വാൽഭാഗം കണ്ടെത്തിയത്.

അതിനിടെ വിമാനത്തിലെ റെക്കോർഡറിൽ നിന്നുള്ള സിഗ്നലുകൾ അന്വേഷക സംഘം കണ്ടെത്തി. റെക്കോർഡർ കണ്ടെത്താൻ രണ്ട് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഇൻഡോനേഷ്യയിൽ നിന്ന് സിംഗപ്പൂരിലേക്ക് 162 പേരുമായി പോയ വിമാനം രണ്ടാഴ്ച മുന്പാണ് കടലിൽ തകർന്നു വീണത്. ഇതുവരെ 48 മൃതദേഹങ്ങൾ മാത്രമാണ് കണ്ടെത്താനായത്. ശേഷിച്ച മൃതദേഹങ്ങൾക്കായി തെരച്ചിൽ തുടരുകയാണ്.

Add a Comment

Your email address will not be published. Required fields are marked *