എബ്രിഡ് ഷൈന്‍ ചിത്രത്തില്‍ കാളിദാസ് നായകനാകുന്നു
ബാലതാരമായെത്തിയ കാളിദാസ് ജയറാം മലയാളത്തില്‍ നായകനായി എത്തുന്നു. 1983, ആക്ഷന്‍ ഹീറോ ബിജു എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം എബ്രിഡ് ഷൈന്‍ ഒരുക്കുന്ന ചിത്രത്തിലാണ് കാളിദാസ് നായകനായി എത്തുന്നത്. കാളിദാസ് ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ചിത്രത്തിന്റെ മറ്റ് വിശേഷങ്ങള്‍ ഉടന്‍ അറിയിക്കുമെന്നും കാളിദാസ് പറയുന്നു. തമിഴില്‍ രണ്ടു ചിത്രങ്ങളില്‍ കാളിദാസ് അഭിനയിച്ചിരുന്നു. ഒരു പക്ക കഥൈ, മീന്‍ കുഴമ്പും മണ് പാനൈയും എന്നീ ചിത്രങ്ങളാണ് കാളിദാസിന്റെ റിലീസിന് തയാറെടുക്കുന്ന തമിഴ് ചിത്രങ്ങള്‍.