എന്‍ സി പി പിന്തുണ: ബിജെപിക്കെതിരെ ശിവസേന

മുംബൈ: മഹാരാഷ്ട്ര നിയമസഭ അധ്യക്ഷന്‍ ശിവാജി റാവു ദേശ് മുഖിനെ അവിശ്വാസ പ്രമേയത്തില്‍ പിന്തുണച്ചതിനു ബിജെപിയെ വിമര്‍ശിച്ചു സഖ്യകക്ഷിയായ ശിവസേന. മഹാരാഷ്ട്ര ജനങ്ങളെ വഞ്ചിക്കരുതെന്നു ബിജെപിക്ക് ശിവസേനയുടെ താക്കീത്. പൊതു വേദികളില്‍ ഭുമി ഏറ്റെടുക്കല്‍ നിയമതിനെതിരെയും ജമ്മു കാശ്മീരില്‍ പിഡിപിയുമായി സഖ്യം രൂപികരിച്ചതിനും ശിവസേന അടുത്തിടെ ബിജെപിയെ വിമര്‍ശിച്ചിരുന്നു. എങ്കിലും മഹാരാഷ്ട്രയുമായി ബന്ധപ്പെട്ട ഒരു പ്രശ്നത്തില്‍ സംസ്ഥാനത്ത് ബിജെപി ശിവസേന സര്‍ക്കാര്‍ രൂപം കൊണ്ട ശേഷം ഇതാദ്യമായാണ് സേന ബിജെപിയെ വിമര്‍ശിക്കുന്നത് . സ്വതവേ തന്നെ അഴിമതി കാണിക്കുക്കുകയും മഹാരാഷ്ട്ര ജനങ്ങളെ കൊള്ളയടിക്കുകയും ചെയ്യുന്ന എന്‍ സി പി യെ പിന്തുണക്കുന്നത് വഴി രാഷ്ട്രീയത്തില്‍ സ്ഥായിയായ ശത്രുക്കളോ മിത്രങ്ങളോ ഇല്ലെന്നു കാണിക്കുകയാണ് ബിജെപി. ഇങ്ങനെ അഴിഅതി കാണിക്കുന്ന അശുദ്ധമായ പാര്‍ട്ടിയുടെ കൂട്ടുകെട്ട് ബിജെപിക്ക് നന്നല്ല എന്ന് പാര്‍ട്ടി മുഖപത്രമായ സാമ്നയില്‍ ശിവസേന താക്കീതുനല്‍കി . ഇത് മഹാരാഷ്ട്ര ജനങ്ങളോടുള്ള വഞ്ചനയാണ് .തെരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ബാരാമതി സന്ദര്‍ശിച്ച വേളയില്‍ എന്‍ സി പി നേതാവ് ശരദ് പവാര്‍ തന്റെ വഴികാട്ടി ആണെന്ന് പ്രസ്താവിച്ചിരുന്നു എന്നും സേന ഓര്‍മ്മിപ്പിക്കുന്നു.

 

Add a Comment

Your email address will not be published. Required fields are marked *