എന്നും എപ്പോഴും രണ്ടാം ടീസറെത്തി

മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടിന്റെ പുതിയ ചിത്രമായ എന്നും എപ്പോഴും സിനിമയുടെ രണ്ടാമത്തെ ടീസറെത്തി. ആദ്യ ടീസറില്‍ മോഹന്‍ലാലായിരുന്നെങ്കില്‍ പുതിയ ടീസറില്‍ നിറഞ്ഞുനില്‍ക്കുന്നത് മഞ്ജുവാര്യരാണ്. മഞ്ജു ചിത്രത്തില്‍ അവതരിപ്പിക്കുന്ന അഭിഭാഷകയുടെ റോളിലുള്ള രംഗങ്ങളാണ് ടീസറില്‍.

മലയാളസിനിമയിലെ പ്രിയപ്പെട്ട ജോഡികള്‍ ഒന്നിക്കുന്നതിന്റെ ത്രില്ലിലാണ് ആരാധകര്‍. വളരെ പ്രതീക്ഷകളുള്ള ചിത്രത്തിന്റെ ചിത്രീകരണ വിശേഷങ്ങള്‍ മഞ്ജു തന്റെ ഫേസ്ബുക്ക് പേജിലൂടെ കഴിഞ്ഞ ദിവസം പങ്ക് വെച്ചിരുന്നു.

Add a Comment

Your email address will not be published. Required fields are marked *