എച്ച്‌1 എന്‍1: കര്ശലന നിര്ദ്ദേരശങ്ങളുമായി ആരോഗ്യവകുപ്പ്‌

ഇടുക്കി: എച്ച്‌1 എന്‍1 പനി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൂടുതലായി റിപ്പോര്‍ട്ട്‌ ചെയ്യുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ മതിയായ സുരക്ഷാ നടപടികള്‍ സ്വീകരിക്കണമെന്ന്‌ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. അതിവേഗം രോഗം പിടിപെടാന്‍ സാദ്ധ്യതയുള്ള ഗര്‍ഭിണികളും കുട്ടികളും പ്രശ്‌ന ബാധിത പ്രദേശങ്ങളിലേക്കുള്ള സന്ദര്‍ശനം കഴിവതും ഒഴിവാക്കണം. ശ്വാസം മുട്ടല്‍ അസഹ്യമായ ക്ഷീണം എന്നീ ലക്ഷണങ്ങള്‍ തോന്നിയാല്‍ ഗര്‍ഭിണികള്‍ സ്വയം ചികിത്സ സ്വീകരിക്കാതെ വൈദ്യസഹായം തേടണം. ഗര്‍ഭകാലം ഹോര്‍മോണ്‍ വ്യതിയാനം ഉണ്ടാകുന്ന സമയമായതിനാല്‍ ചികിത്സ തേടാന്‍ വൈകുന്നത്‌ ശിശുവിനും അമ്മയ്‌ക്കും അപകടകാരമാകാന്‍ സാദ്ധ്യതയുണ്ട്‌. വൃക്ക, കരള്‍ സംബന്ധമായ രോഗമുള്ളവര്‍ക്കും എച്ച്‌1 എന്‍1 പനി മൂലമുണ്ടാകുന്ന അപകടസാദ്ധ്യതയേറെയാണ്‌. അടിമാലി, മുട്ടം, ഉപ്പുതറ എന്നീ പ്രദേശങ്ങളില്‍ എച്ച്‌1 എന്‍1 പനി റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.

 

എച്ച്‌1 എന്‍1 പനിയ്‌ക്കെതിരെയുള്ള രോഗപ്രതിരോധമരുന്ന്‌ ഒസെള്‍ട്ടാമിവിര്‍ ജില്ലയില്‍ സുലഭമാണ്‌. ഇടുക്കി മെഡിക്കല്‍ കോളേജ്‌ ആശുപത്രി, താലൂക്കാശുപത്രി, പ്രധാനപ്പെട്ട പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ മരുന്ന്‌ ലഭ്യമാണ്‌..

രോഗലക്ഷണങ്ങള്‍

സാധാരണപോലെയുള്ള പനി, തലവേദന, ചുമ, തൊണ്ടവേദന, ശരീരം മുഴുവന്‍ വേദന, ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയവയാണ്‌ എച്ച 1എന്‍1 ന്റെ രോഗലക്ഷണങ്ങളായി കാണപ്പെടുന്നത്‌. ഇതിനെതിരെ ശക്തമായ സുരക്ഷാനടപടി ക്രമങ്ങള്‍ സ്വീകരിച്ചാല്‍ രോഗം പടരുന്നത്‌ തടയാന്‍ കഴിയും.

രോഗം ബാധിച്ചവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണം. വൈറസ്‌ ബാധിതര്‍ ചുമക്കുമ്പോഴോ, തുമ്മുമ്പോഴോ അണുക്കള്‍ വായുവില്‍ കലര്‍ന്നാണ്‌ ഫ്‌ളൂ പ്രധാനമായും പകരുന്നത്‌. രോഗം ബാധിച്ച പ്രദേശങ്ങളിലുള്ള ഉള്ള ജീവിതം, രോഗികളുമായുള്ള സഹവാസം,നേരിട്ടുള്ള ബന്ധം, സ്‌പര്‍ശനം എന്നിവ ഒഴിവാക്കണം.

ശുദ്ധജലം കുടിക്കുന്നത്‌ രോഗം തടയും

എച്ച്‌1 എന്‍1 രോഗസാധ്യത തടയുന്നതിന്‌ ധാരാളം വെള്ളം കുടിക്കുന്നത്‌ ശക്തമായ മുന്‍കരുതല്‍ നടപടിയാണ്‌. പനിയുള്ള പ്രദേശമാണങ്കില്‍ തൂവാല, സര്‍ജിക്കല്‍ മാസ്‌ക്‌ തുടങ്ങിയവ ഉപയോഗിച്ച്‌ മൂക്കും വായും മൂടികെട്ടണം. ഴിയുന്നതും പനിയുള്ളവരുമായി അകലം പാലിക്കുന്നതും രോഗലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ പ്രതിരോധ മരുന്ന്‌ കഴിക്കുന്നതും മലിനപ്പെടാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ സ്‌പര്‍ശിക്കാതിരിക്കുന്നതും രോഗം വ്യാപിക്കുന്നതിന്‌ എതിരെയുള്ള മുന്‍കരുതല്‍ നടപടിയാണ്‌. പോഷകാഹാരം കഴിക്കുന്നതും, വിശ്രമം എടുക്കുന്നതും പുറത്ത്‌ പോയി വന്നാല്‍ സോപ്പുപയോഗിച്ച്‌ കൈ നന്നായി കഴുകുന്നതും ഇടയ്‌ക്കിടെ അണുനാശിനിയോ സോപ്പോ ഉപയോഗിച്ച്‌ വീടും പരിസരവും കഴുകി വൃത്തിയാക്കുന്നതും രോഗം വരാതിരിക്കുന്നതിന്‌ ഉള്ള തയ്യാറെടുപ്പുകളില്‍ ചിലതാണ്‌.

രോഗ ലക്ഷണങ്ങള്‍ കു തുടങ്ങിയാല്‍ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലോ,,സ്‌ക്രീനിംഗ്‌ കേന്ദ്രങ്ങശളിലോ ബന്ധപ്പെടണം. കൂടാതെwww.mohfw.nic.inഎന്ന വെബ്‌സൈറ്റില്‍ രോഗത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.

Add a Comment

Your email address will not be published. Required fields are marked *