എം എല്‍ എ കുഴഞ്ഞു വീണു

തിരുവനന്തപുരം ഹിന്ദുസ്ഥാന്‍ സമാചാര്‍ ; എന്ത് വില കൊടുത്തും മാണിയെ തടയുമെന്ന് പ്രഖ്യാപിച്ചു സഭാക്കകത്തും പുറത്തും നാളിതുവരെ കാണാത്ത പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ച ഇടതുപക്ഷത്തിനു പക്ഷെ മാണി സഭയിലെത്തുന്നതോ ബജറ്റ് വായിക്കുന്നതോ തടയാന്‍ ആയില്ല . മാണി ബജറ്റ് വായിച്ചു സഭയുടെ മേശപ്പുറത്തു വച്ച് പുഷ്പം പോലെ ഇറങ്ങിപോയി . എന്നാല അവതരിപ്പിക്കാന്‍ സ്പീക്കര്‍ അനുവാദം നല്‍കിയിരുന്നില്ല എന്ന് കാണിച്ചു പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ പ്രതിഷേധിക്കുന്നു ഇടയ്ക്കു

സീറ്റുകൾക്ക് മുകളിലൂടെ നടക്കുകയായിരുന്ന വി.ശിവൻകുട്ടി എംഎൽഎ താഴെയിറങ്ങിയശേഷം  കുഴഞ്ഞുവീണു. ഇദ്ദേഹത്തെ താങ്ങിയെടുത്ത സഹഅംഗങ്ങൾ നടുത്തളത്തിൽ കിടത്തി. അവര്‍ നടുത്തളത്തില്‍ പ്രതിഷേധിച്ചു കൊണ്ടിരിക്കുന്നു .

Add a Comment

Your email address will not be published. Required fields are marked *