എംഎല്‍എമാര്‍ക്ക് എതിരായ കേസില്‍ പ്രോസിക്യൂഷന്‍ വേണ്ടെന്ന് നിയമസെക്രട്ടറി

തിരുവനന്തപുരം : നിയമസഭയിലെ കൈയ്യാങ്കളിയ്ക്കിടെ വനിതാ എം.എല്‍.എമാര്‍ക്കെതിരായ ഉണ്ടായ ലൈംഗീക അതിക്രമം തൊഴിലിടത്തെ ലൈംഗീക അതിക്രമ പരിധിയില്‍ വരില്ലെന്ന് നിയമ സെക്രട്ടറി. നിയമസഭാ ഹാള്‍ തൊഴില്‍ സ്ഥലം അല്ലെന്നും അതുകൊണ്ടുതന്നെ 2013 ലെ സ്ത്രീകള്‍ക്കെതിരായ തൊഴിലിടത്തെ ലൈംഗീകാതിക്രമ പരിധിയില്‍ ഇതിനെ ഉള്‍പ്പെടുത്താനാകില്ലെന്നും ജില്ലാ ജഡ്ജികൂടിയായ നിയമസെക്രട്ടറി ഹരീന്ദ്രനാഥ് സംസ്ഥാന സര്‍ക്കാരിന് നല്‍കിയിരിക്കുന്ന മൂന്ന് പേജുള്ള നിയമോപദേശത്തില്‍ പറയുന്നു.
എം.എല്‍.എമാര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പരിധിയില്‍ വരില്ലെന്ന് ചൂണ്ടിക്കാട്ടിയ നിയമസെക്രട്ടറി എം.എല്‍.എമാര്‍ക്ക് എതിരായ കേസില്‍ പ്രോസിക്യൂഷന്‍ വേണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കെതിരെ പ്രതിപക്ഷ വനിതാ എം.എല്‍.എമാര്‍ മുന്നോട്ടുവെച്ച വാദവും അദ്ദേഹം തള്ളി.

Add a Comment

Your email address will not be published. Required fields are marked *