ഉറുദു സര്‍വകലാശാല ക്രമക്കേടില്‍ സിബിഐ അന്വേഷണം വേണമെന്ന്‌ ബിജെപി മൈനോരിറ്റി മോര്‍ച്ച

ഹൈദരാബാദ്‌: മൗലാനാ ആസാദ്‌ നാഷണല്‍ ഉറുദു സര്‍വകലാശാലയില്‍ 2010 മുതല്‍ നടന്ന നിയമനങ്ങളില്‍ സിബിഐ അന്വേഷണം വേണമെന്ന്‌ ബിജെപി മൈനോരിറ്റി മോര്‍ച്ച ആവശ്യപ്പെട്ടു. വൈസ്‌ ചാന്‍സലര്‍ പ്രൊഫസര്‍ മുഹമ്മദ്‌ അലി സര്‍വകലാശാലയില്‍ നിരവധി ക്രമക്കേടുകള്‍ നടത്തിയിട്ടുണ്ട്‌. ബിജെഎംഎം പ്രസിഡന്റ്‌ ഹനീഫ്‌ അലി, പാര്‍ട്ടി ജനറല്‍ സെക്രട്ടറി സാമ്പമൂര്‍ത്തി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. സംഭവത്തില്‍ സിബിഐ അന്വേഷണത്തിന്‌ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിടണമെന്ന്‌ ഹനീഫ്‌ അലി ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ്‌ നഖ്വി കഴിഞ്ഞ ദിവസം സന്ദര്‍ശനം നടത്തിയപ്പോള്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിസിയുടെ ഹാജര്‍ നിലയെപ്പറ്റിയും വിദേശ യാത്രകളെപ്പറ്റിയും അന്വേഷണം നടത്തണം. യുജിസി അംഗീകാരമില്ലാഞ്ഞിട്ടും സര്‍വകലാശാല വിദൂരവിദ്യാഭ്യാസ കോഴ്‌സുകള്‍ നടത്തുന്നുണ്ട്‌. വിസി സ്വന്തം താല്‍പര്യപ്രകാരം സര്‍വകലാശാലയില്‍ പല നിയമനങ്ങളും നടത്തിയിട്ടുണ്ട്‌. പുതിയ വിസി അധികാരമേല്‍ക്കുന്നതു വരെ എല്ലാ നിയമനങ്ങളും നിര്‍ത്തി വയ്‌ക്കണമെന്നും അലി പറഞ്ഞു. അഴിമതിക്കേസില്‍പ്പെട്ട ഒരാള്‍ക്ക്‌ സര്‍ക്കാര്‍ സര്‍വേയര്‍ തസ്‌തികയില്‍ നിയമിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്കായുള്ള പ്രീ ആന്റ്‌ പോസ്‌റ്റ്‌ മെട്രിക്‌ സ്‌കോളര്‍ഷിപ്പ്‌ വിതരണം ചെയ്യണമന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

Add a Comment

Your email address will not be published. Required fields are marked *