ഉറി ഭീകരാക്രമണം; ഒരു സൈനീകന്‍ കൂടി മരിച്ചു

ശ്രീനഗര്‍ : ഉറി ഭീകരാക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു സൈനികന്‍ കൂടി മരണത്തിന് കീഴടങ്ങി. ഒഡീഷ സ്വദേശിയായ ബി.എസ്.എഫ് ജവാന്‍ പിതാബസ് മാജി (30) യാണ് മരിച്ചത്. ഇതോടെ ഉറി ഭീകരാക്രമണത്തില്‍ മരിച്ച സൈനികരുടെ എണ്ണം 19 ആയി.
ഭാര്യ ആദ്യ കുഞ്ഞിന് ജന്മം നല്‍കാന്‍ ഒരുങ്ങവേ വീട്ടിലേയ്ക്ക് പോകാന്‍ തയ്യാറെടുക്കുന്നതിനിടെ ആയിരുന്നു ആക്രമണം. 2008 ലാണ് മാജി സൈന്യത്തില്‍ ചേര്‍ന്നത്.

Add a Comment

Your email address will not be published. Required fields are marked *