ഉമ്മൻചാണ്ടിയെ മുഖ്യമന്ത്രിയാക്കാൻ വേണ്ടി താൻ പ്രവർത്തിച്ചത് തെറ്റായിപ്പോയെന്ന് ബാലകൃഷ്ണപ്പിള്ള

തിരുവനന്തപുരം ; ഉമ്മൻചാണ്ടിയെ മുഖ്യമന്ത്രിയാക്കാൻ വേണ്ടി താൻ പ്രവർത്തിച്ചത് തെറ്റായിപ്പോയതായി ബാലകൃഷ്ണപിള്ള പറഞ്ഞു. വാളകം കേസിന്റെ പേരിൽ ഉമ്മൻ ചാണ്ടി നാല് വർഷം തന്നെ സംശയത്തിന്റെ നിഴലിലാക്കി. 28 കഴിഞ്ഞാൽ കാണിച്ചു തരാമെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ പ്രസ്താവന. അതു പറഞ്ഞ അന്നു തന്നെ താൻ കോർപ്പറേഷൻ ചെയർമാൻ സ്ഥാനം രാജി വച്ചെന്നും അദ്ദേഹം പറഞ്ഞു. മുന്നണിയിൽ ഉമ്മൻചാണ്ടിയേക്കാൾ സീനിയറാണ് താൻ. തന്നെ നന്നാക്കാൻ ശ്രമിച്ചവർ ആദ്യം സ്വയം നന്നാകണമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു . 

ഇത്രയും ഗുരുതരമായ ആരോപണമുയർന്നിട്ടും എന്തു കൊണ്ടാണ് സി.ബി.ഐ അന്വേഷണമില്ലാത്തതെന്ന് ബാലകൃഷ്മപിള്ള ചോദിച്ചു. അഴിമതിയാരോപണങ്ങൾ സ്വതന്ത്ര ഏജൻസികൾ അന്വഷിക്കണമെന്ന് അദ്ദേഹം ആവർത്തിച്ചു. അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും നീങ്ങുമെന്നതിനാലാണിത് എന്നും പിള്ള കൂട്ടിച്ചേര്‍ത്തു .

Add a Comment

Your email address will not be published. Required fields are marked *