ഉമ്മന്‍ ചാണ്ടി മോഹന്‍ലാലിനെ കണ്ടു

കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നടന്‍ മോഹന്‍ലാലിനെ കണ്ടു. മോഹന്‍ലാലിന്റെ തേവരയിലുള്ള വസതിയിലായിരുന്നു കൂടിക്കാഴ്ച. ലാലിസവുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ചര്‍ച്ചാ വിഷയമായത്. ബെന്നിബഹനാന്‍ എംഎല്‍എയും അവര്‍ക്കൊപ്പം ഉണ്ടായിരുന്നു.
രാവിലെ ഏഴുമണിക്കാണ് മുഖ്യമന്ത്രിയും കായികമന്ത്രിയും മോഹന്‍ലാലിന്റെ വസതിയില്‍ എത്തിയത്. പതിനഞ്ച് മിനിട്ട് കൂടിക്കാഴ്ച നീണ്ടുനിന്നു. മുഖ്യമന്ത്രി വീട്ടിലെത്തി തന്നെ കണ്ടതില്‍ സന്തോഷമുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു.
‘ലാലിസം’ വിവാദമായതിനെ തുടര്‍ന്ന് മോഹന്‍ലാല്‍ സര്‍ക്കാരിന് അയച്ച തുക അദ്ദേഹം തിരികെ വാങ്ങില്ലെന്ന് കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അദ്ദേഹത്തിന്റെ വാക്കുകള്‍ മാനിക്കുന്നു. തുക എങ്ങനെ വിനിയോഗിക്കണം എന്നത് സംബന്ധിച്ച് മോഹന്‍ലാലിന് ചില നിര്‍ദേശങ്ങള്‍ ഉണ്ടെന്നാണ് താന്‍ മനസിലാക്കുന്നതെന്നും അത് സര്‍ക്കാര്‍ ചര്‍ച്ച ചെയ്യും. ലാലിന്റെ നിര്‍ദേശം നടപ്പാക്കുന്നതിന് സര്‍ക്കാര്‍ സഹായം ആവശ്യമെങ്കില്‍ സാധ്യമായതെല്ലാം ചെയ്യും.
ആ തുക എങ്ങനെ വിനിയോഗിക്കണമെന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. കൂടുതല്‍ വിവാദങ്ങള്‍ക്ക് താനില്ല. എന്നാല്‍ ഗെയിംസിന്റെ മറപിടിച്ച് തന്നെ ഇല്ലാതാക്കാന്‍ ചിലര്‍ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Add a Comment

Your email address will not be published. Required fields are marked *