ഉത്സവത്തിന് ആനകളെ ഉപയോഗിക്കുന്നതിന് നിയന്ത്രണം വേണമെന്ന് ശുപാര്‍ശ

തിരുവനന്തപുരം : ഉത്സവ ചടങ്ങുകളിലെ ആനകളുടെ ഉപയോഗത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വെറ്റിനറി വിഭാഗം ശുപാര്‍ശ ചെയ്തു. ആനകള്‍ ഇടയുന്നതും അപകടങ്ങളും വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണിത്. ആചാരത്തിന്‍റെ ഭാഗമായി ആനയെ പിന്നോട്ട്‍ നടത്തുന്നതും വിതില്‍ പിടിക്കുന്നതും പോലുള്ള ചടങ്ങുകള്‍ ആചാര്യ സദസിന്‍റെ അഭിപ്രായം തേടി പരിഷികരിക്കണം.  കാലാവസ്ഥയിലെ മാറ്റവും ആനപരിപാലന ചട്ടങ്ങളുടെ ലംഘനവും മൂലമാണ് ആനകള്‍ അക്രമാസക്തരാകുന്നതെന്നാണ് വെറ്റിനറി വിഭാഗത്തിന്‍റെ വിലയിരുത്തല്‍. ഈ വര്‍ഷം അഞ്ചിടങ്ങളിലാണ് ആനയിടഞ്ഞത്.
( രാജി രാമന്‍കുട്ടി )

Add a Comment

Your email address will not be published. Required fields are marked *