ഉഗാണ്ടയില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന് അമേരിക്ക

കമ്പാല: ഉഗാണ്‌ടയുടെ തലസ്ഥാനമായ കമ്പാലയില്‍ തീവ്രവാദി ആക്രമണത്തിനു സാധ്യതയുണ്‌ടെന്നു അമേരിക്ക. കമ്പാലയുടെ വിവിധ ഭാഗങ്ങളില്‍ ഇസ്‌ലാം തീവ്രവാദികള്‍ ആക്രമണത്തിനു പദ്ധതിയിടുന്നതായാണു അമേരിക്കന്‍ എംബസ്സി മുന്നറിയിപ്പ്‌ നല്‍കിയിരിക്കുന്നത്.  ഈ മുന്നറിയിപ്പിനെ തുടര്‍ന്ന് നഗരത്തില്‍ ചില സ്ഥലങ്ങളില്‍ യുഎസ്‌ പൗരന്‍മാര്‍ നടത്താനിരുന്ന പല ബിസിനസ്‌ മീറ്റുകളും മാറ്റിവച്ചു.

വിദേശികളെയാണു തീവ്രവാദികള്‍ ലക്ഷ്യമിടാന്‍ സാധ്യതയെന്നും യുഎസ്‌ മുന്നറിയിപ്പില്‍ പറയുന്നു. കെനിയ,സൊമാലിയ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നും അല്‍ ക്വയ്‌ദ ബന്ധമുള്ള തീവ്രവാദികള്‍ ഉഗാണ്‌ടയില്‍ ആക്രമണം നടത്താനാണു സാധ്യത.

 

Add a Comment

Your email address will not be published. Required fields are marked *