ഈ വര്‍ഷം 7.4 ശതമാനം സാമ്പത്തിക വളര്‍ച്ചയുണ്‌ടാകുമെന്നു സാമ്പത്തിക സര്‍വേ ഫലം

ദില്ലി ഹിന്ദുസ്ഥാന്‍ സമാചാര്‍ ; രാജ്യത്തെ പൊതുസാമ്പത്തികസ്ഥിതി വ്യക്തമാക്കുന്ന സാമ്പത്തിക സര്‍വേ ഫലം ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി ലോക്‌സഭയുടെ മേശപ്പുറത്തുവച്ചു. ഈ വര്‍ഷം 7.4 ശതമാനം സാമ്പത്തിക വളര്‍ച്ചയുണ്‌ടാകുമെന്നാണ്‌ സര്‍വേ ഫലം വ്യക്തമാക്കുന്നത്‌. നടപ്പ്‌ സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാനിരക്ക്‌ 7.4 ശതമാനമാണെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ എട്ടു മുതല്‍ 10 ശതമാനംവരെ വളര്‍ച്ചയാണ്‌ പ്രതീക്ഷിക്കുന്നത്‌.

പണപ്പെരുപ്പനിരക്ക്‌ 3.4 ശതമാനമായി കുറഞ്ഞതായും റിപ്പോര്‍ട്ട്‌ പറയുന്നു. കഴിഞ്ഞ വര്‍ഷം പണപ്പെരുപ്പ നിരക്ക്‌ ആറു ശതമാനമായിരുന്നു. മണ്ണെണ്ണ പാചകവാതക സബ്‌സിഡികള്‍ വെട്ടിക്കുറയ്‌ക്കണമെന്ന്‌ റിപ്പോര്‍ട്ട്‌ ആവശ്യപ്പെടുന്നു. മണ്ണെണ്ണയുടെയും പാചകവാതകത്തിന്റെയും സബ്‌സിഡി ഇനത്തില്‍ വന്‍ സാമ്പത്തിക ചോര്‍ച്ചയാണ്‌ ഉണ്‌ടാവുന്നതെന്ന്‌ റിപ്പോര്‍ട്ട്‌ ചൂണ്‌ടിക്കാട്ടുന്നു. ആഗോളവിപണിയില്‍ എണ്ണ വിലയിലുണ്‌ടായ കുറവാണ്‌ സാമ്പത്തിക വളര്‍ച്ചയ്‌ക്ക്‌ സഹായകമായത്‌.

 

Add a Comment

Your email address will not be published. Required fields are marked *