ഇ പി ജയരാജന്‍ വ്യവസായ മന്ത്രിസ്ഥാനം രാജിവച്ചു

തിരുവനന്തപുരം: വ്യവസായ മന്ത്രി ഇ പി ജയരാജന്‍ രാജിവച്ചു. രാജിക്കത്ത് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അദ്ദേഹം രാജിക്കത്ത് നല്‍കി. പാര്‍ട്ി സെക്രട്ടറിയേറ്റ് യോഗത്തില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നതോടെയാണ് അദ്ദേഹം രാജിവച്ചത്.
ബന്ധു നിയമനങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനഘടകം തന്നെ നടപടികള്‍ കൈക്കൊള്ളട്ടെ എന്ന് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ വ്യക്തമാക്കിയതോടെ കര്‍ശന നടപടികള്‍ ജയരാജനെതിരെ കൈക്കൊള്ളുമോ എന്നത് കാത്തിരുന്ന് കാണാം. ഇന്നലെ മുഖ്യമന്ത്രി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ സ്വജനപക്ഷ പാതം തടയാനായി നിയമനിര്‍മ്മാണം നടത്തുമെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ വിജിലന്‍സ് കോടതിയില്‍ അറിയിക്കുന്ന നിലപാടിനെ കൂടി ആശ്രയിച്ചാണ് ജയരാജന്റെ ഭാവി.
ബന്ധുനിയമന ആരോപണത്തില്‍ ജയരാജനെതിരെ അന്വേഷണം നടത്തുന്നത് സംബന്ധിച്ച് ഇന്ന് നിലപാട് അറിയിക്കണമെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി ഇന്നലെ വിജിലന്‍സ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ബന്ധു നിയമനത്തില്‍ വ്യവസായ മന്ത്രി ഇപി ജയരാജനും വ്യവസായ വകുപ്പ് സെക്രട്ടറിക്കുമെതിരെ നടപടി ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതി വിജിലന്‍സ് ഡയറക്ടറോട് നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ടത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതിയുടെ നിര്‍ണായക സിറ്റിങ്ങും ഇന്നാണ്.

Add a Comment

Your email address will not be published. Required fields are marked *