ഇസ്ലാം മതവിശ്വാസികള്‍ ക്ഷേത്രം പണിയുന്നതിനെതിരെ ബാരേല്‍വി സെക്റ്റ്ഫത്വ പുറപ്പെടുവിച്ചു

ലക്‌നൗ: ഇസ്ലാം മതവിശ്വാസികൾ ക്ഷേത്രം പണിയുന്നത് അനിസ്ലാമികവും നിയമാനുസൃത മല്ലാത്തതുമാണെന്ന് വ്യക്തമാക്കി പ്രമുഖ ഇസ്ലാം സ്ഥാപനമായ ബറേൽവി സെക്ട് ഫത്വ പുറപ്പെടുവിച്ചു. സമാജ്വാദി പാർട്ടി പ്രസിഡന്റ് മുലായം സിംഗ് യാദവിന് വേണ്ടി യു.പി മന്ത്രി മൊഹ്ദ് അസം ഖാൻ ക്ഷേത്രം പണിയുമെന്ന് പ്രഖ്യാപിച്ചത് ഇസ്ലാമിന്റെ നിയമത്തിന് അനുസൃതമായാണോ എന്ന രാപൂരിലെ ഫൈസൽ റാൻ ലാലയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് ഫത്വ പുറപ്പെടുവിച്ചത്.ഇസ്ലാം മതവിശ്വാസപ്രകാരം അല്ലാഹുവിനെയല്ലാതെ മറ്റാരേയും വിശ്വസിക്കുന്നത് തെറ്റാണ് എന്ന് മദ്രസർ ഇ ഇസ്ലാം പറഞ്ഞു. ക്ഷേത്രം പണിയാനുള്ള മുസ്ലീമിന്റെ പ്രവർത്തനങ്ങൾ തെറ്റാണ്. അയാൾ കുറ്റക്കാരനും ശിക്ഷ വാങ്ങേണ്ടയാളുമാണ്. അയാൾക്ക് ഭാര്യ ഉണ്ടെങ്കിൽ തന്റെ തെറ്റ് ഏറ്റുപറഞ്ഞ ശേഷംഅവരെ വീണ്ടും വിവാഹം ചെയ്യണം. മുസ്ലീങ്ങൾ അയാളോട് ഇടപെടുന്നതും സംസാരിക്കുന്നതും അവസാനിപ്പിക്കണമെന്നും ഫത്വയിൽ പറയുന്നുണ്ട്.കഴിഞ്ഞ ഫെബ്രുവരിയില്‍ ആണ് ആസാംഖാന്‍ മുലായത്തിന് വേണ്ടി ക്ഷേത്രം പണിയുമെന്ന് പ്രഖ്യാപിച്ചത്

Add a Comment

Your email address will not be published. Required fields are marked *