ഇസ്രയേല്‍-അമേരിക്ക ബന്ധം ഉലയുന്നു

ഇറാനുമായുള്ള അമേരിക്കയുടെ ആണവസഹകരണം ഇസ്രയേലിനെ ചൊടിപ്പിച്ചിരിക്കയാണ്സു. ഈ കരാര്‍ സുരക്ഷയ്ക്ക് വെല്ലുവിളിയാണെന്ന് ഇസ്രായേല്‍ പ്രസിഡന്റ് ബഞ്ചമിന്‍ നെതന്യാഹൂ പറയുന്നു. എന്നാല്‍ ആണവസഹകരണ ചര്‍ച്ചയ്ക്ക് തടസം സൃഷ്ടിക്കുന്ന നടപടികളില്‍ നിന്ന് ഇസ്രായേല്‍ പിന്‍മാറണമെന്നാണ് അമേരിക്കയുടെ ആവശ്യം.

അടുത്ത കാലം വരെ ഉറ്റസുഹൃത്തുക്കള്‍ ആയിരുന്ന ഇരു രാജ്യങ്ങളുടെയും ബന്ധത്തില്‍ ഇതോടെ വിള്ളല്‍ വിണ് കഴിഞ്ഞു.. ഇറാനുമായുള്ള ആണവ സഹകരണത്തിന് അമേരിക്ക തയ്യാറെടുത്തതാണ് ഇസ്രായേലിനെ ചൊടിപ്പിച്ചത്. യുഎസ് കോണ്‍ഗ്രസില്‍ പങ്കെടുക്കാനുള്ള റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയുടെ ക്ഷണമനുസരിച്ച് അമേരിക്കയിലെത്തിയ ഇസ്രായേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു നിക്കത്തെ ശക്തമായി വിമര്‍ശിച്ചു.

പ്രസിഡന്റ് ഒബാമ യുടെ നീക്കം കരുതലോടെ ആകുമെന്നാണ്  പ്രതീക്ഷിക്കുന്നത് വാഷിംടണിലെ അമേരിക്ക ഇസ്രായേലി പബ്ലിക് അഫയേഴ്‌സ് കമ്മിറ്റി യോഗത്തില്‍ ലോകത്ത് തീവ്രവാദം വളര്‍ത്തുന്ന ഇറാന് അമേരിക്ക ആണവായുധം നല്‍കരുതെന്ന് നെതന്യാഹു പറഞ്ഞു. കരാറില്‍ നിന്ന് പിന്‍മാറാന്‍ അമേരിക്കയ്ക്ക് ഇനിയും സമയുണ്ടെന്നും ഇസ്രയേല്‍ പ്രസിഡന്റ് സൂചിപ്പിച്ചു.

എന്നാല്‍ ആണവസഹകരണ ചര്‍ച്ചയ്ക്ക് തടസം സൃഷ്ടിക്കുന്ന നടപടികളില്‍ നിന്ന് ഇസ്രായേല്‍ പിന്‍മാറണമെന്ന് അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ആവശ്യപ്പെട്ടു. വൈറ്റ് ഹൗസിന്റെ എതിര്‍പ്പ് അവഗണിച്ച് യുഎസ് കോണ്‍ഗ്രസില്‍ നെതന്യാഹു പ്രസംഗിക്കാനിരിക്കെയാണ് കെറിയുടെ മുന്നറിയിപ്പ്. പ്രസിഡന്റ് ഒബാമയുമായി നെതന്യാഹു കൂടിക്കാഴ്ച നടത്തില്ല. വൈറ്റ്ഹൗസിന്റെ സമ്മതം വാങ്ങാതെ നെതന്യാഹുവിനെ ക്ഷണിച്ചതില്‍ ഒബാമയുടെ റിപ്പബ്‌ളിക്കന്‍ പാര്‍ട്ടി കടുത്ത അമര്‍ഷത്തിലാണ്.ഈ മാസം24നാണ് അമേരിക്ക ഇറാനുമായി ആണവക്കരാര്‍ ഒപ്പിടുന്നത്‌

 

Add a Comment

Your email address will not be published. Required fields are marked *