ഇറ്റാലിയന്‍ നാവികന് സുപ്രീം കോടതിയെ സമീപിച്ചു
ദില്ലി: ഒരുമാസം കൂടി നാട്ടില്‍ കഴിയാന്‍ അനുവദിക്കണം എന്ന് കാണിച്ചു കടല്‍ കൊല കേസില്‍ വിചാരണ നേരിടുന്ന ഇറ്റാലിയന്‍ നാവികന് മാസിമിലിയാനോ ലാത്തോരെ സുപ്രീം കോടതിയെ സമീപിച്ചു . 2൦12 ല്‍ കൊല്ലം നീണ്ട കരയില്‍ മത്സ്യ ബന്ധന തൊഴിലാളികളെ കാരണമില്ലാതെ വെടിവച്ചു കൊന്നു എന്ന കേസില്‍ ഇറ്റാലിയന്‍ എണ്ണക്കപ്പല്‍ ആയ എം ടി എന്റിക്ക ലക്സിയുടെ സുരക്ഷാ ചുമതലയില്‍ ഉണ്ടായ ലാത്തോരെയും സഹപ്രവര്ത്തകന് സാല്‍വത്തോര ജിരോണും കേസ് നടപടികള്‍ നേരിടുകയായിരുന്നു . വിചാരണക്കിടെ മസ്തിഷ്കാഘാതം ഉണ്ടായ മാസിമിലിയാനോ ലാത്തോരെയേ വിദഗ്ദ ചികിത്സക്കായി നാട്ടില്‍ പോകാന്‍ കഴിഞ്ഞ സെപ്തംബര്‍ 12 നു സുപ്രീം കോടതി അനുവദിച്ചിരുന്നു . കൂടുതല്‍ വിശ്രമം ആവശ്യമാണ് എന്ന് കാണിച്ചാണ് ലാത്തോരെ ഇപ്പോള്‍ കോടതിയെ സമീപിച്ചിരിക്കുന്നത് .