ഇന്ന് ഹോളി

നിറങ്ങളുടെ ആഘോഷമായ ഹോളി ഇന്ന്. വര്‍ണങ്ങളില്‍ കുളിച്ചും മധുരപലഹാരങ്ങള്‍ കൈമാറിയും രാജ്യം ഹോളി ആഘോഷിക്കുകയാണ് വസന്തത്തിന്റെ വരവറിയിച്ചെത്തുന്ന ഹോളിയില്‍ വര്‍ണപൊടികളും നിറക്കൂട്ടുകളും പരസ്പരം വാരിയെറിഞ്ഞ് ജാതിഭേദം ഇല്ലാതെ ജനങ്ങള്‍ ഹോളി ആഘോഷിക്കുകയാണ്. ഹോളി ദിനത്തില്‍ നിറങ്ങള്‍ പരസ്പരം ചാര്ത്തിയാല്‍ ശത്രുത അകലുമെന്നാണ് വിശ്വാസം.സ്നേഹത്തിന്റെ നിറങ്ങള്‍ ഒരുമിച്ച് വാരിയണിഞ്ഞ് ഹോളി ഒരുമയുടെ സന്ദേശം കൂടി നല്‍കുന്നു.ഹോളി വിഭവമായ ഗുജിയയും ലഹരി പാനീയമായ ഭാംഗുമെല്ലാം ആഘോഷത്തിന്റെ ഭാഗമാണ്.നേരത്തെ ഉത്തരേന്ത്യക്കാര്‍ മാത്രമാണ് ഹോളി ആഘോഷിച്ചിരുന്നതെങ്കില്‍ ഇന്ന് രാജ്യം മുഴുവന്‍ ആഘോഷമുണ്ട്.

Add a Comment

Your email address will not be published. Required fields are marked *