ഇന്ന് ലോക ജലദിനം

തലവൂര്‍: ഇന്ന് ലോക ജലദിനം. ശുദ്ധജലം, സുസ്ഥിര വികസനം എന്നതാണ് ഈ ജലദിനത്തില്‍ ഐക്യരാഷ്ട്രസഭ നല്‍കുന്ന സന്ദേശം. ലോകജനസംഖ്യ വളര്‍ന്നു പെരുകുമ്പോള്‍ പകരം നല്‍കാനില്ലാതെ മണ്ണിനടിയില്‍ വറ്റിയില്ലാതാവുകയാണ് ജല സമ്പത്ത്, ഉറവുകളെല്ലാം മലിനമാക്കി പൃകൃതിയ്ക്ക് മേല്‍ മനുഷ്യന്‍ ആശന്ക്കജനകമായി കടന്നു കയറ്റം നടത്തുമ്പോള്‍ വരണ്ടുണങ്ങിയും മാലിന്യക്കൂമ്പാരങ്ങളായും മാറുകയാണ് മഹാനദികളും മറ്റു ജല സ്രോതസ്സുകളും. ജലത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്ക ലോകത്തെങ്ങും പടരുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വരും നാളുകളില്‍ കടുത്ത ജലക്ഷാമം നേരിടേണ്ടിവരും. നദികള്‍ ഏറെയുള്ള കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. യന്ത്രങ്ങളിറക്കി മണലൂറ്റിയെടുത്ത് കൈവഴികളായി മാറിയ പുഴകളാണ് ചുറ്റുമുള്ള കാഴ്ച്ച.. വേനലാരംഭിക്കുന്നതിന് മുന്‍പ് വെള്ളമില്ലാതെ ചുട്ടു പൊള്ളാന്‍ തുടങ്ങിയിരിക്കുന്നു കേരളം. ജല സംരക്ഷണത്തിനാഹ്വാനം ചെയ്ത് ശുദ്ധജലവും സുസ്ഥിര വികസനവും എന്നതാണ് ഇത്തവണ ഐക്യരാഷ്ട്രസഭ നല്‍കുന്ന ജലദിന സന്ദേശം. ഓരോ ആഴ്ച്ചയും നഗരങ്ങളിലേക്ക് കുടിയേറുന്നത് പത്ത് ലക്ഷം പേരാണെന്ന് ഐക്യരാഷ്ട്രസഭ ഓര്‍മ്മിപ്പിക്കുന്നു.ജലദൗര്‍ലഭ്യത്തിന് കാരണമാകുന്ന മലിനീകരണം, കാലാവസ്ഥാ വ്യതിയാനം, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം എന്നിവയിലാണ് ഇത്തവണത്തെ ഊന്നല്‍.

Add a Comment

Your email address will not be published. Required fields are marked *