ഇന്ന്‌ സര്‍വ കക്ഷിയോഗം

തിരുവനന്തപുരം:  നിയമസഭയുടെ ബജറ്റ്‌ സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പ് ലക്ഷ്യമിട്ട്  ഇന്ന്‌ ഉച്ചയ്‌ക്ക്‌ മൂന്നിന്‌ സര്‍വകക്ഷിയോഗം ചേരും. സ്‌പീക്കറുടെ ഓഫിസിലാണ്‌ യോഗം. വിവിധ രാഷ്‌ട്രീയപാര്‍ട്ടികളുടെ പാര്‍ലമെന്ററി പാര്‍ട്ടിനേതാക്കളാണ്‌യോഗത്തില്‍ പങ്കെടുക്കുന്നത്‌.

സ്‌പീക്കര്‍ ജി. കാര്‍ത്തികേയന്‍ ബെംഗളൂരുവില്‍ ചികില്‍സയില്‍ കഴിയുന്നതിനാല്‍ ഡപ്യൂട്ടി സ്‌പീക്കര്‍ എന്‍. ശക്‌തന്റെ അധ്യക്ഷതയിലാണ്‌ യോഗം.മന്ത്രി കെ.എം മാണിയെ ബജറ്റ്‌ അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന പ്രതിപക്ഷ നിലപാടിന്റെ പശ്‌ചാത്തലത്തിലാണ്‌ സര്‍വകക്ഷിയോഗംനടക്കുന്നത്.

ഈ മാസം ആറിന്‌ ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെയാണ്‌ ബജറ്റ്‌ സമ്മേളനം തുടങ്ങുന്നത്‌. 13നാണ്‌ ബജറ്റ്‌ അവതണം.

Add a Comment

Your email address will not be published. Required fields are marked *