ഇന്ത്യ സ്കില്‍സ് കേരള 2018, മാര്‍ച്ച് 18 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: തൊഴില്‍വകുപ്പിന്‍റെ കീഴിലുള്ള കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സും (കെയിസ്) വ്യവസായ പരിശീലന വകുപ്പും ചേര്‍ന്ന് ‘ഇന്ത്യ സ്കില്‍സ് കേരള 2018’ എന്ന പേരില്‍ നടത്തുന്ന തൊഴില്‍ നൈപുണ്യ മല്‍സരത്തിലേക്ക് മാര്‍ച്ച് 18 വരെ അപേക്ഷിക്കാം.
 
 ജില്ല, മേഖലാ, സംസ്ഥാനതലങ്ങളില്‍ മൂന്നു ഘട്ടങ്ങളിലായാണ് മത്സരങ്ങള്‍. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 3 വരെ അതതു ജില്ലകളിലാണ് ജില്ലാതല മത്സരങ്ങള്‍. മേഖലാ മത്സരങ്ങള്‍ ഏപ്രില്‍ 11 മുതല്‍ 14 വരെയുള്ള തിയതികളില്‍ തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോട്ടും നടക്കും. ഏപ്രില്‍ 28,  30 തിയതികളില്‍ കൊച്ചി മറൈന്‍ഡ്രൈവിലാണ് സംസ്ഥാനതല മത്സരം. 
 
2019-ല്‍ റഷ്യയിലെ കസാന്‍ നഗരത്തില്‍ നടക്കുന്ന ലോക നൈപുണ്യ മത്സരത്തിന്‍റെ മാതൃകയിലും അതേ മാനദണ്ഡ പ്രകാരവുമാണ് ഇന്ത്യ സ്കില്‍സ് കേരള 2018 നടക്കുക. മത്സര വിജയികള്‍ക്ക് 2018 ജൂലൈയില്‍ നടക്കുന്ന ദേശീയ നൈപുണ്യ മത്സരമായ ഇന്ത്യ സ്കില്‍സ് 2018-ല്‍ പങ്കെടുക്കാം. ദേശീയ മത്സരത്തിലെ വിജയികള്‍ ലോക നൈപുണ്യ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്യും. 
 
ലോക നൈപുണ്യ മല്‍സരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 20 മേഖലകളിലെ നൈപുണ്യശേഷിയാണ് ജില്ലാ, മേഖലാ, സംസ്ഥാന തലത്തില്‍ നടക്കുന്ന ഇന്ത്യ സ്കില്‍സ് കേരള 2018ല്‍ പരിശോധിക്കുന്നത്. തങ്ങള്‍ക്ക് അഭിരുചിയുള്ള മേഖലകള്‍ തിരിച്ചറിഞ്ഞ് മല്‍സരിക്കാം. ഏതെങ്കിലും സാങ്കേതിക യോഗ്യത നേടിയിട്ടുള്ളവര്‍ക്കു മാത്രമല്ല സ്വയം നൈപുണ്യം സ്വായത്തമാക്കിയിട്ടുള്ളവര്‍ക്കും പങ്കെടുക്കാവുന്നതാണ്. മല്‍സര മേഖലകള്‍ ഇവയാണ്: 
 
1. കാര്‍പ്പെന്‍ററി 
2. പെയ്ന്‍റിങ് ആന്‍ഡ് ഡെക്കറേറ്റിങ്
3. പ്ലംബിങ് ആന്‍ഡ് ഹീറ്റിങ്
4. റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടിഷനിങ്
5. വോള്‍ ആന്‍ഡ് ഫ്ളോര്‍ ടൈലിങ്
6.ഫാഷന്‍ ടെക്നോളജി
7. ഇലക്ട്രോണിക്സ്
8. മെക്കാനിക്കല്‍ ഇന്‍ജിനീയറിങ്, കാഡ്
9.ഇലക്ട്രിക്കല്‍ ഇന്‍സ്റ്റലേഷന്‍
 
10. വെല്‍ഡിങ്
11. സിഎന്‍സി മില്ലിങ്
12. സിഎന്‍സി ടര്‍ണിങ്
13.ബേക്കറി
14. റസ്റ്ററന്‍റ് സര്‍വീസ്
15. ഓട്ടോമൊബീല്‍ ടെക്നോളജി
16. ഫ്ളോറിസ്ട്രി
17. ഗ്രാഫിക് ഡിസൈന്‍ ടെക്നോളജി
18. 3ഡി ഡിജിറ്റല്‍ ഗെയിം ആര്‍ട്ട്
19. വെബ് ഡിസൈന്‍ ആന്‍ഡ് ഡവലപ്മെന്‍റ്
20. മൊബൈല്‍ റോബോട്ടിക്സ്
 
2018 ജനുവരി ഒന്നിന് 21 വയസ്സിന് താഴെയുള്ള (01.01.1997നോ അതിനു ശേഷമോ ജനിച്ച) ഇന്ത്യന്‍ പൗരനായിരിക്കണം മല്‍സരാര്‍ഥി.
മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ www.indiaskillskerala.com   എന്ന സൈറ്റ് വഴി മാര്‍ച്ച് 18 വരെ രജിസ്റ്റര്‍ ചെയ്യാം. മല്‍സരം, രജിസ്ട്രേഷന്‍ എന്നിവ സംബന്ധിച്ച സംശയങ്ങള്‍ക്ക് 

 indiaskillskerala2018@gmail.com  എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍ 0471-2735949, 8547878783, 9633061773.

 
ജില്ലാതല മല്‍സരങ്ങളില്‍നിന്ന് ഓരോ നൈപുണ്യ മേഖലയിലും പത്തുപേരെ വീതം മേഖലാതല മല്‍സരങ്ങള്‍ക്കായി തിരഞ്ഞെടുക്കും. മേഖലാതല മല്‍സരങ്ങളില്‍നിന്ന് ഓരോ നൈപുണ്യ മേഖലയിലും രണ്ടുപേരെ വീതം സംസ്ഥാനതല മല്‍സരങ്ങള്‍ക്കായി തിരഞ്ഞെടുക്കും. സിഎന്‍സി മില്ലിങ്, സിഎന്‍സി ടര്‍ണിങ്, മൊബൈല്‍ റോബോട്ടിക്സ്, ബേക്കറി, 3ഡി ഡിജിറ്റല്‍ ഗെയിം ആര്‍ട്ട് എന്നീ നൈപുണ്യ മേഖലകളില്‍ മേഖലാതലം മുതല്‍ മാത്രമാണ് മല്‍സരം.

Share Your Views

comments

Leave a Reply

Your email address will not be published. Required fields are marked *