ഇന്ത്യ ലോകകപ്പ് നിലനിര്‍ത്തുമെന്ന് സച്ചിന്
ദുബായ് : ഇന്ത്യ ലോകകപ്പ് നിലനിര്‍ത്തുമെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെന്‍ഡുല്‍ക്കര്‍. നിലവിലെ ചാന്പ്യന്മാരാണ് ഇന്ത്യ. ദുബായില്‍ ആസ്റ്റര്‍ ഫാര്‍മസിയുടെ ബ്രാന്‍ഡ് അംബാസിഡറായി ചുമതലയേറ്റ ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1998ല്‍ ഷാര്‍ജയില്‍ ഓസ്ട്രേലിയക്കെതിരെ കളിച്ചതാണ് യുഎഇയെ കുറിച്ചുള്ള ഏറ്റവും സന്തോഷം നിറഞ്ഞ ഓര്‍മ്മയെന്നും സച്ചിന് പറഞ്ഞു.
( രാജി രാമന്‍കുട്ടി )