ഇന്ത്യ – അഫ്ഘാന്‍ റോഡു നിര്‍മാണം അംഗീകരിക്കില്ല: പാക്കിസ്ഥാന്
ഇസ്ലാമാബാദ്: ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിൽ വ്യാപാരം നടത്തുന്നതിനായി പാക്കിസ്ഥാൻ വഴി റോഡ് നിർമ്മിക്കാൻ അനുവദിക്കില്ലെന്ന് പാക്കിസ്ഥാൻ. ഇതുസംബന്ധിച്ച മോട്ടോർ വാഹന ഉടമ്പടി പാക്കിസ്ഥാൻ ഒപ്പുവച്ചില്ലെന്നും കറാച്ചി തുറമുഖം വഴി അഫ്ഗാനിസ്ഥാനുമായി വ്യാപാരം നടത്താൻ ഇന്ത്യയോട് ആവശ്യപ്പെട്ടതായും ഒരു പാക് പത്രം റിപ്പോര്‍ട്ട് ചെയ്തു .പാക്കിസ്ഥാൻ റോഡ് പദ്ധതിക്ക് തടസം നിൽക്കുകയാണെങ്കിൽ മധ്യ ഏഷ്യയുമായി പാക്കിസ്ഥാനെ ബന്ധപ്പെടാൻ അനുവദിക്കില്ലെന്ന് അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗാനി വ്യക്തമാക്കിയതായും ചില റിപ്പോർട്ടുകളുണ്ട്. മറിച്ച് ഇതിനു തയാറായാൽ താജിക്കിസ്ഥാനുമായി ബന്ധം സ്ഥാപിക്കാൻ പാക്കിസ്ഥാനെ സഹായിക്കാമെന്നു അഫ്ഗാൻ ഭരണകൂടം ഉറപ്പുനൽകിയതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഇന്ത്യ പാക് പ്രശ്നം പരിഹരിക്കാന്‍ ഇന്ത്യക്കാണ് താല്പര്യം ഇല്ലാത്തതെന്ന് കഴിഞ്ഞ ദിവസം പാക് പ്രധാനമന്ത്രി നവാസ് ശരീഫ് പറഞ്ഞിരുന്നു . ഇന്ത്യയും അഫ്ഘനും തമ്മിലുള്ള വ്യാപാര ബന്ധത്തിന് റോഡു നിര്‍മിക്കാന്‍ അനുവദിക്കില്ല എന്ന് വ്യക്തമാക്കി രംഗതെതിയതും ഇപ്പോള്‍ പാക്കിസ്ഥാന് ആണ് .