ഇന്ത്യയുടെ നാലാമത്തെ ദിശനിര്ണ്ണയയ ഉപഗ്രഹം മാര്‍ച്ച് 28ന് വിക്ഷേപിക്കുമെന്ന് ഐ എസ് ആര് ഒ
ബംഗലൂരു : ഇന്ത്യയുടെ നാലാമത്തെ ദിശനിര്‍ണ്ണയ ഉപഗ്രഹം മാര്‍ച്ച് 28ന് പുലര്‍ച്ചെ വിക്ഷേപിക്കുമെന്ന്ഐ എസ് ആര് ഒ അറിയിച്ചു. ദിശനിര്‍ണ്ണയം സാദ്ധ്യമാക്കുന്നതിനായി ഏഴു ഉപഗ്രഹങ്ങളടങ്ങിയ ശ്യംഗലയൊരുക്കാന് ലക്ഷ്യമിട്ട ഇന്ത്യന്‍ പദ്ധതിയിലെ നാലാമത്തെ ഉപഗ്രഹമാണിത് . കഴിഞ്ഞ മാര്‍ച്ച് ഒന്‍പതിന് വിക്ഷേപിക്കേണ്ടിയിരുന്ന ഈ ഉപഗ്രഹം അവസാനഘട്ട പരിശോധനയില്‍ കണ്ടെത്തിയ സാങ്കേതിക തകരാറുകള്‍മൂലമാണ് മാറ്റി വച്ചത്. ദിശനിര്ണ്ണയശൃംഗലയ്ക്കായിവിക്ഷേപിക്കുന്ന ഓരോ ഉപഗ്രഹത്തിന്റെയും പദ്ധതിച്ചിലവ് 150 കോടിയാണ്. ഈ പദ്ധതിയിലുള്‍പ്പെട്ട ആദ്യ ഉപഗ്രഹം 2013 ജൂലൈയിലാണ് ഭ്രമണപഥത്തിലെത്തിച്ചത്.ബാക്കി ഉപഗ്രഹങ്ങളും ഈ വര്‍ഷത്തോടെ വിക്ഷേപിക്കുമെന്നും ഐ എസ് ആര് ഒ അറിയിച്ചു.