ഇന്ത്യയുടെ നാലാം ഗതി നിര്ണലയ ഉപഗ്രഹം നാളെ കുതിക്കും
ദില്ലി: ഇന്ത്യയുടെ നാലാമത് ഗതി നിര്‍ണയ ഉപഗ്രഹം നാളെ രാവിലെ 5.49 നു വിക്ഷേപിക്കും. പി എസ എല്‍ വി സി 27ഐ ആര് എന്‍ എസ 1ഡി യെ വഹിച്ചു രാവിലെ 5.49 നു ശ്രീഹരിക്കോട്ട യില്‍ നിന്ന് പറന്നുയരും എന്ന് ഐ എസ ആര് ഒ ഔദ്യോഗിക ഫെസ് ബുക്ക് പേജില്‍ വ്യക്തമാക്കി . മാര്ച് 28 നു ഉപഗ്രഹം ഭ്രമണ പഥത്തില്‍ പ്രവേശിക്കും .1425 കിലോ ഭാരമുണ്ട് ഇതിനു . നേരത്തെ മാര്ച് 9 നു ആയിരുന്നു വിക്ഷേപണം തീരുമാനിച്ചിരുന്നത് എന്നാല്‍ ഒരു ടെലിമേന്ടരി ട്രന്സ്മീട്ടരിന്റെ പ്രവര്‍ത്തനം തൃപ്തികരമല്ല എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നീട്ടി വെക്കുകയായിരുന്നു .