ഇന്ത്യയില്‍ 1981 മുതല്‍ ഇതുവരെപരിഗണിച്ച ദയാഹര്ജികള്‍ 121

ദില്ലി:  1981 മുതല്‍ ഇതുവരെ രാഷ്‌ട്രപതി പരിഗണിച്ചത് 121ദയാഹര്‍ജികള്‍ ആണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍. 163 പേരുടെ വധശിക്ഷ ഇളവു ചെയ്യാനുള്ള അപേക്ഷകള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കുകയും ചെയ്തതായി കണക്കുകള്‍ പറയുന്നു. തീര്‍പ്പു കല്‍പിച്ച 121 കേസുകളില്‍ 90ദയാഹര്‍ജികള്‍ തള്ളി. 31 എണ്ണത്തില്‍ ശിക്ഷ ഇളവു ചെയ്‌തു കൊടുത്തു. നിലവില്‍ രാഷ്‌ട്രപതിയുടെ പരിഗണനയിലുള്ളത്‌ മൂന്നു കേസുകളാണെന്നും പറയുന്നു. ഇവയില്‍ കേരളത്തില്‍ നിന്നുള്ള ആന്റണി എന്നയാള്‍ നല്‍കിയ ദയാഹര്‍ജിയും ഉള്‍പ്പെടുന്നു.

എന്നാല്‍, ദയാഹര്‍ജി സ്വീകരിച്ച്‌ ശിക്ഷ ഇളവു ചെയ്‌ത്‌ നല്‍കിയവരുടെ എണ്ണം മന്ത്രാലയം വ്യക്‌തമാക്കിയിട്ടില്ല. ഇവരില്‍ എത്രപേരാണ്‌ ഇപ്പോഴും ജയിലില്‍ കഴിയുന്നത്‌ എന്ന കാര്യവും വ്യക്‌തമാക്കിയിട്ടില്ല. സുപ്രീം കോടതി വധശിക്ഷ ശരിവച്ചിട്ടും ദയാഹര്‍ജി നല്‍കാത്തവരുടെ വിവരങ്ങളും വെളിപ്പെടുത്തിയിട്ടില്ല.

Add a Comment

Your email address will not be published. Required fields are marked *