ഇന്ത്യപാക് ചര്‍ച്ച മാറ്റിയത് പരസ്പര ധാരണയിലെന്ന് വിദേശകാര്യ വക്താവ്
ന്യൂഡല്‍ഹി: ഇന്ത്യപാക് ചര്‍ച്ച മാറ്റിയെന്ന് സ്ഥിരീകരണം. വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് അറിയിച്ചതാണ് ഇത്. പരസ്പര ധാരണയിലാണ് ചര്‍ച്ച മാറ്റിയതെന്നും വികാസ് സ്വരൂപ് പറഞ്ഞു. ചര്‍ച്ച മാറ്റിവയ്ക്കുന്നതിന് മുമ്പ് വിദേശകാര്യ സെക്രട്ടറിമാര്‍ ഫോണില്‍ സംസാരിച്ചിരുന്നു. അധികം വൈകാതെ തന്നെ ചര്‍ച്ചയുടെ പുതിയ തീയതി തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് പാകിസ്താന്റെ നടപടി സ്വാഗതാര്‍ഹമാണ്. പ്രത്യേക അന്വേഷണ സംഘത്തെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആക്രമണത്തിന് ഉത്തരവാദികളായവര്‍ക്കെതിരായ നടപടികള്‍ പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തില്‍ അല്‍പ്പം കൂടി കാത്തിരിക്കാമെന്നാണ് തീരുമാനമെന്നും വികാസ് സ്വരൂപ് പറഞ്ഞു. അന്വേഷണത്തിനായി ഇന്ത്യയില്‍ എത്താമെന്ന പാക് സിലപാട് സ്വാഗതാര്‍ഹമാണ്. ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ അവര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കും. ജെയ്ഷെ മുഹമ്മദിനെതിരെ പാകിസ്താനില്‍ സ്വീകരിച്ച നടപടികളെയും ഇന്ത്യ സ്വാഗതം ചെയ്തു. അന്വേഷണത്തിന്‍െ്റ ഭാഗമായി സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് പാക് പി.എം.ഒ പുറത്തിറക്കിയ പ്രസ്താനയെയും ഇന്ത്യ സ്വാഗതം ചെയ്തു.
ഇരു രാജ്യങ്ങളുടെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ നിരന്തരം ബന്ധം പുലര്‍ത്തുന്നുണ്ടെന്നും വികാസ് സ്വരൂപ് പറഞ്ഞു. അതേസമയം പത്താന്‍കോട്ട് ആക്രമണത്തിന്െ്റ മുഖ്യസൂത്രധാരനെന്ന് ഇന്ത്യ സംശയിക്കുന്ന ജെയ്ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അഹമ്മദിന്െ്റ അറസ്റ്റ് സംബന്ധിച്ച് സ്ഥിരീകരണമില്ലെന്നും വികാസ് സ്വരൂപ് കൂട്ടിച്ചേര്‍ത്തു.